
ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണശാലയിൽ വീണ്ടും സ്ഫോടനമുണ്ടായി(explosion). അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അപകടത്തിൽ തിരുത്തങ്കൽ സ്വദേശി എം. ബാലഗുരുസ്വാമി (50) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് സ്ഫോടനം നടന്നത്. അപകടത്തിൽ പരിക്കേറ്റവരെ ശിവകാശിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.