
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ പേര് ന്യൂഡൽഹി റെയിൽവേ സ്റ്റേഷന് നൽകണമെന്ന് അഭ്യർത്ഥിച്ച് ബിജെപി ലോക്‌സഭാ അംഗം പ്രവീൺ ഖണ്ഡേൽവാൾ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തെഴുതി(New Delhi Railway Station). ഡൽഹിയുമായി അദ്ദേഹത്തിന് ആഴത്തിലുള്ള വൈകാരിക ബന്ധമാണുള്ളത്. ഡൽഹി അദ്ദേഹത്തിന്റെ ജോലിസ്ഥലം കൂടിയായിരുന്നു.
അദ്ദേഹത്തിന്റെ പേര് ന്യൂഡൽഹി റെയിൽവേ സ്റ്റേഷന് നൽകിയാൽ അത് അദ്ദേഹത്തിന്റെ ആജീവനാന്ത സേവനത്തിനുള്ള ഉചിതമായ ആദരാഞ്ജലിയായിരിക്കുമെന്ന് പ്രവീൺ ഖണ്ഡേൽവാൾ കത്തിലൂടെ ചൂണ്ടിക്കാട്ടി. മാത്രമല്ല; സ്റ്റേഷന്റെ പുനർനാമകരണംന്യൂഡൽഹിയിലൂടെ കടന്നുപോകുന്ന ഭാവി തലമുറകൾക്ക് പ്രചോദനമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.