
ബാംഗ്ലൂർ: മുഹറം ആചാരത്തിനായി തയ്യാറാക്കിയ അഗ്നികുണ്ഡത്തിൽ വീണ് യുവാവ് മരിച്ചു( fire pit). കർണാടകയിലെ റായ്ച്ചൂർ സ്വദേശി ഹനുമന്ത്(40) ആണ് ജീവൻ നഷ്ടമായത്. ഇയാൾ പ്രത്യേകം തയ്യാറാക്കിയ തീക്കുണ്ഡത്തിൽ കാൽവഴുതി വീണ് ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു. അപകടത്തിൽപെട്ടയുടൻ തന്നെ ഇയാളെ ലിംഗസുഗുർ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ലിംഗസുഗുർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.