
മുംബൈ: ശീതളപാനീയത്തില്‍ വിഷംകലര്‍ത്തി നൽകി പതിനാറുകാരനെ സുഹൃത്ത് കൊലപ്പെടുത്തി. സംഭവത്തിൽ പത്തൊമ്പതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.16-കാരനുമായുണ്ടായ അമിതമായ സൗഹൃദം വീട്ടുകാർ വിലക്കിയതിനേത്തുടർന്നുള്ള ദേഷ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ്.
മുംബൈയിൽ ജൂൺ 29-ന് ആണ് സംഭവം നടന്നത്. മാസങ്ങള്‍ക്കുമുമ്പ് പതിനാറുകാരന്‍ പ്രതിയോടൊപ്പം നാഗ്പുരിലേക്ക് യാത്ര നടത്തിയിരുന്നു. ഇത് വീട്ടുകാരറിയാതെ നടത്തിയ യാത്രയില്‍ കുടുംബം എതിര്‍പ്പ് പ്രകടിപ്പിക്കുകയും പ്രതിയുമായുള്ള ബന്ധം വിലക്കുകയും ചെയ്തിരുന്നു. ഇതിനുശേഷം പതിനാറുകാരന്‍ പ്രതിയുമായി അകല്‍ച്ച പാലിച്ചിരുന്നു.ഇതില്‍ അസ്വസ്ഥനായിരുന്ന പ്രതി പതിനാറുകാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു.
മകന്‍ വീട്ടിലെത്താത്തതിനെത്തുടര്‍ന്ന് വീട്ടുകാർ അന്വേഷണം നടത്തി. തുടർന്ന് കുടുംബം പ്രതിയുടെ വീട്ടിലെത്തിയപ്പോള്‍ കട്ടിലില്‍ അനക്കമില്ലാതെ കിടക്കുന്ന മകനെയാണ് കണ്ടത്. തുടര്‍ന്ന്, പോലീസ് നടത്തിയ അന്വേഷണത്തിൽ ശീതളപാനീയത്തില്‍ വിഷം കലര്‍ത്തി നല്‍കിയതാണ് മരണകാരണമെന്ന് വ്യക്തമായി.പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തു.