
പിലിഭിത്ത്: ഉത്തർപ്രദേശിലെ പിലിഭിത്തിലെ പുരാൻപൂർ കോട്‌വാലി പ്രദേശത്ത് രാത്രയിൽ കടതുറന്നിരുന്നത് ചോദ്യം ചെയ്ത പോലീസ് കോൺസ്റ്റബിളിനെ കടയുടമ ആക്രമിച്ചു(police). പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന പോലീസ് കോൺസ്റ്റബിളിനെ ആക്രമിച്ചതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തു വന്നു.
ധാക്ക മൊഹല്ലയിൽ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. ദൃശ്യങ്ങൾ പ്രകാരം അക്രമികൾ ആദ്യം ഉദ്യോഗസ്ഥനെ അസഭ്യം പറയുകയും നിലത്തേക്ക് തള്ളിയിടുകയും ആവർത്തിച്ച് ചവിട്ടുകയും ചെയ്തു. സംഭവത്തിൽ അക്രമികൾക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസിൽ നാല് പ്രതികളെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുണ്ട്.