
ന്യൂഡൽഹി: അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിന് വിലക്കേർപ്പെടുത്തിയതിൽ പങ്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി(Reuters). ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ശനിയാഴ്ച വൈകിട്ട് മുതലാണ് അക്കൗണ്ട് ലഭ്യമല്ലാതായത്. എലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള റോയിട്ടേഴ്‌സിൽ നിന്ന് സംഭവത്തെ കുറിച്ച് പ്രതികരണമൊന്നും ഇതുവരെയും ഉണ്ടായിട്ടില്ല.
അതേസമയം "നിയമപരമായ ഒരു ആവശ്യത്തിന് വേണ്ടി അക്കൗണ്ട് തടഞ്ഞുവച്ചിരിക്കുന്നു" എന്ന അറിയിപ്പാണ് അക്കൗണ്ടിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. അക്കൗണ്ട് ലഭ്യമല്ലാതായതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ വർദ്ധിച്ചതിനെ തുടർന്നാണ് ഇന്ത്യ ഗവൺമെൻറ് നിജ സ്ഥിതി വെളിപ്പെടുത്തി രംഗത്തെത്തിയത്.