HomeLifestyleമേക്കപ്പിൽ വരുത്തുന്ന 8 സാധാരണ തെറ്റുകളും അവ എങ്ങനെ ഒഴിവാക്കാമെന്നും നോക്കാം...

മേക്കപ്പിൽ വരുത്തുന്ന 8 സാധാരണ തെറ്റുകളും അവ എങ്ങനെ ഒഴിവാക്കാമെന്നും നോക്കാം | Common Makeup Mistakes

മേക്കപ്പ് ഉപയോഗിക്കുന്നവരിൽ പലരും അറിയാതെ വരുത്തുന്ന ചില തെറ്റുകൾ സൗന്ദര്യത്തെ വർദ്ധിപ്പിക്കുന്നതിന് പകരം പലപ്പോഴും വിപരീത ഫലമാകും നൽകുക. കൃത്യമല്ലാത്ത ഫൗണ്ടേഷൻ തിരഞ്ഞെടുക്കുന്നത് മുതൽ മേക്കപ്പ് നീക്കം ചെയ്യുന്നതിലെ അലസത വരെ ഇതിൽ ഉൾപ്പെടുന്നു. മേക്കപ്പിലെ പ്രധാനപ്പെട്ട 8 തെറ്റുകളും അവ പരിഹരിക്കാനുള്ള വഴികളും താഴെ നൽകുന്നു. (Common Makeup Mistakes)

 

1. തെറ്റായ ഫൗണ്ടേഷൻ ഷേഡ് തിരഞ്ഞെടുക്കൽ

പലരും ഫൗണ്ടേഷൻ ടെസ്റ്റ് ചെയ്യുന്നത് കൈത്തണ്ടയിലാണ്. ഇത് തെറ്റായ രീതിയാണ്. ഫൗണ്ടേഷൻ എപ്പോഴും താടിയെല്ലിന് (Jawline) സമീപം ടെസ്റ്റ് ചെയ്ത് വേണം തിരഞ്ഞെടുക്കാൻ. ഷേഡ് അല്പം മാറിപ്പോയാൽ, ലൈറ്റ് ഷേഡിനൊപ്പം ബ്രൗൺ ഐഷാഡോയും ഡാർക്ക് ഷേഡിനൊപ്പം മോയ്‌സ്ചറൈസറും ചേർത്ത് ഒരു പരിധിവരെ ശരിയാക്കാം.

2. ചുണ്ടുകൾ വരളുന്ന ലിപ്സ്റ്റിക്കുകൾ

നീണ്ടുനിൽക്കുന്ന ലിപ്സ്റ്റിക്കുകളിൽ പലപ്പോഴും ആൽക്കഹോൾ അടങ്ങിയിട്ടുണ്ടാകും. ഇത് ചുണ്ടുകൾ വരളാൻ കാരണമാകും. രാസവസ്തുക്കൾ ഇല്ലാത്ത ഹൈഡ്രേറ്റിംഗ് ലിപ്സ്റ്റിക്കുകൾ തിരഞ്ഞെടുക്കുക.

3. വാട്ടർപ്രൂഫ് അല്ലാത്ത കാജൽ

കണ്ണിലെ നനവ് കൊണ്ടും വിയർപ്പ് കൊണ്ടും കണ്മഷി പടരുന്നത് ഒഴിവാക്കാൻ വാട്ടർപ്രൂഫ് കാജൽ തന്നെ തിരഞ്ഞെടുക്കണം. കണ്ണ് നനയുന്നവരാണെങ്കിൽ കെമിക്കൽ ഫ്രീ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

4. മേക്കപ്പ് ഫിക്സർ ഒഴിവാക്കൽ

മേക്കപ്പ് ദീർഘനേരം നിലനിൽക്കാൻ മേക്കപ്പ് ഫിക്സർ അത്യാവശ്യമാണ്. ഓരോ ഘട്ടത്തിന് ശേഷവും (ബ്ലെൻഡിംഗ്, കോണ്ടൂറിംഗ്) അവസാനമായും ഫിക്സർ ഉപയോഗിക്കുന്നത് മേക്കപ്പ് ഇളകിപ്പോകാതിരിക്കാൻ സഹായിക്കും.

5. ബ്രഷ് വലിച്ചു തേക്കുന്നത്

മേക്കപ്പ് ബ്ലെൻഡ് ചെയ്യുമ്പോൾ ബ്രഷ് വലിച്ചു തേക്കരുത്. പകരം പതുക്കെ അമർത്തി (Dabbing) വേണം ചെയ്യാൻ. ഇത് മേക്കപ്പിന് നല്ലൊരു ഫിനിഷിംഗ് നൽകും.

6. പ്രൈമർ ഇല്ലാതെ ഐഷാഡോ ഇടുന്നത്

കൺപോളകളിൽ പ്രൈമർ പുരട്ടിയ ശേഷം ഐഷാഡോ ഉപയോഗിക്കുക. ഇത് നിറങ്ങൾ കൂടുതൽ വ്യക്തമാക്കാനും ദീർഘനേരം നിലനിൽക്കാനും സഹായിക്കും. പ്രൈമർ ഇല്ലെങ്കിൽ നല്ലൊരു കൺസീലറും ഉപയോഗിക്കാം.

7. മേക്കപ്പ് നീക്കം ചെയ്യുന്നതിലെ അലസത

മേക്കപ്പ് നീക്കം ചെയ്യാതെ ഉറങ്ങുന്നത് ചർമ്മത്തിന് ദോഷകരമാണ്. നല്ലൊരു മേക്കപ്പ് റിമൂവർ ഉപയോഗിച്ച് എല്ലാ ദിവസവും രാത്രി മുഖം വൃത്തിയാക്കുക.

8. കണ്ണുകൾ തിരുമ്മുന്നത്

കണ്ണിൽ മേക്കപ്പ് ഇരിക്കുമ്പോൾ തിരുമ്മുന്നത് പാണ്ടയെപ്പോലെയാക്കാൻ കാരണമാകും. സെറ്റിംഗ് പൗഡർ ഉപയോഗിച്ച് മേക്കപ്പ് സെറ്റ് ചെയ്താൽ ഒരു പരിധിവരെ പടരുന്നത് തടയാം.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...