HomeKeralaഅയയിൽ നിന്ന് ഷോക്കേറ്റ സംഭവത്തിൽ രണ്ടാമത്തെ സ്ത്രീയും മരിച്ചു: അപകടമുണ്ടായത് ഭർതൃമാതാവിനെ...

അയയിൽ നിന്ന് ഷോക്കേറ്റ സംഭവത്തിൽ രണ്ടാമത്തെ സ്ത്രീയും മരിച്ചു: അപകടമുണ്ടായത് ഭർതൃമാതാവിനെ രക്ഷിക്കാൻ ശ്രമിക്കവേ | Woman Dies Of Electric Shock

പാലക്കാട്: ആലത്തൂർ തെന്നിലാപുരത്ത് തുണിയുണക്കാനിട്ട ഇരുമ്പ് അഴയിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന മരുമകളും മരിച്ചു. തെന്നിലാപുരം വടക്കേത്തറ രാധാകൃഷ്ണന്റെ ഭാര്യ രാധികയാണ് (42) പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആറുമണിയോടെ മരണത്തിന് കീഴടങ്ങിയത്.(Woman Dies Of Electric Shock In Alathur Death Toll Rises To Two)

ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. രാധികയുടെ ഭർതൃമാതാവ് ശാരദ ശനിയാഴ്ച പുലർച്ചെ മരണപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ 24-നായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടക്കുന്നത്. വീടിന് സമീപത്ത് തുണി കഴുകിയിടാൻ കെട്ടിയ ഇരുമ്പ് അഴയിൽ നിന്ന് ശാരദയ്ക്കാണ് ആദ്യം ഷോക്കേറ്റത്.

ശാരദ താഴെ വീഴുന്നത് കണ്ട് രക്ഷിക്കാനായി ഓടിയെത്തിയ മരുമകൾ രാധിക ഇവരെ പിടിച്ചതോടെ രാധികയ്ക്കും കടുത്ത ആഘാതത്തിൽ ഷോക്കേറ്റ് തെറിച്ചുവീഴുകയായിരുന്നു. ഇതുകണ്ട് ഓടിയെത്തിയ ബന്ധു രേഷ്മയ്ക്കും ഷോക്കേറ്റെങ്കിലും പരുക്കുകൾ നിസ്സാരമായിരുന്നതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവർ ആശുപത്രി വിട്ടു.

Story Summary

A woman who was under treatment after receiving an electric shock from a clothesline in Thennilapuram, Alathur, has succumbed to her injuries. The deceased, Radhika, died two days after her mother-in-law Sharada passed away from the same accident caused by current leakage from a temporary connection.

WhatsApp Channel Banner

Latest updates

മൊറോക്കോ അതിർത്തി കടന്ന കുടിയേറ്റ തിരക്ക് തുടരുന്നു; സ്യൂട്ടയിൽ...

സ്യൂട്ട: മൊറോക്കോയിൽ നിന്ന് കഴിഞ്ഞയാഴ്ച വൻതോതിൽ കുടിയേറ്റക്കാർ അതിർത്തി കടന്നെത്തിയതിനെ തുടർന്ന് സ്‌പെയിനിന്റെ വടക്കേ ആഫ്രിക്കൻ സ്വയംഭരണ പ്രദേശമായ സ്യൂട്ടയിൽ പ്രതിസന്ധി രൂക്ഷമായി തുടരുന്നു (Ceuta Migrant Crisis). ഭൂരിഭാഗം പേരെയും മൊറോക്കോയിലേക്ക്...

കനത്ത മഴ തുടരുന്നു: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

വയനാട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലും ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും വയനാട് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. ട്യൂഷൻ...

സൈനിക നിക്ഷേപം സാമ്പത്തിക വളർച്ചയ്ക്കും വഴിയൊരുക്കും; പ്രതിരോധ ശക്തിവർധനയെ...

ടോക്കിയോ: രാജ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനൊപ്പം സാമ്പത്തിക വളർച്ചയ്ക്കും പ്രതിരോധ മേഖലയിലെ നിക്ഷേപം സഹായകമാകുമെന്ന് ചൂണ്ടിക്കാട്ടി ജപ്പാൻ (Japan Military Buildup). ചൈന, റഷ്യ, ഉത്തരകൊറിയ എന്നിവയിൽനിന്നുള്ള സുരക്ഷാ വെല്ലുവിളികൾ വിലയിരുത്തുന്ന പുതിയ പ്രതിരോധ ധവളപത്രത്തിലാണ്...

അസമിൽ CRPF ക്യാമ്പിൽ സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്ത് ഉദ്യോഗസ്ഥൻ:...

ന്യൂഡൽഹി: അസമിലെ നാഗാവ് ജില്ലയിലുള്ള സി.ആർ.പി.എഫ് ക്യാമ്പിൽ ഉദ്യോഗസ്ഥൻ സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തു. സംഭവത്തിൽ രണ്ട് സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.(Assam Nagaon CRPF Camp Firing ASI Kills...

യുഎഫ്‌സി താരം അലൻ നാസിമെന്റോ അന്തരിച്ചു; ഉറക്കത്തിനിടെ ഹൃദയാഘാതമെന്ന്...

സാവോ പോളോ: ബ്രസീലിയൻ മിക്സഡ് മാർഷ്യൽ ആർട്‌സ് (എംഎംഎ) താരവും യുഎഫ്‌സി ഫ്ലൈവെയ്റ്റ് പോരാളിയുമായ അലൻ നാസിമെന്റോ 34-ാം വയസ്സിൽ അന്തരിച്ചു. ഉറക്കത്തിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് യുഎഫ്‌സി അറിയിച്ചു....

DON'T MISS

കാമുകനുമായി തർക്കം, പിന്നാലെ 18-ാം നിലയിൽ നിന്ന് എടുത്തുചാടി;...

ബീജിങ്: കാമുകനുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെ 18-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ 20 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം ചൈനയിൽ ചർച്ചയാകുന്നു (Woman Survives 18th Floor Fall). കിഴക്കൻ ചൈനയിലെ...

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...