Times Kerala

 കോച്ച് മാറിക്കയറിയതിനെ തുടർന്ന് യുവതിയെയും മകളെയും ടിടിഇ തള്ളിയിട്ടെന്ന് പരാതി; നേത്രാവതി ട്രെയിനിലാണ് സംഭവം

 
കോച്ച് മാറിക്കയറിയതിനെ തുടർന്ന് യുവതിയെയും മകളെയും ടിടിഇ തള്ളിയിട്ടെന്ന് പരാതി; നേത്രാവതി ട്രെയിനിലാണ് സംഭവം
 കോഴിക്കോട്: ട്രെയിനിൽ നിന്ന് ടിടിഇ സ്ത്രീയെയും മകളെയും തള്ളിയിട്ടെന്ന് പരാതി. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട നേത്രാവതി ട്രെയിനിലാണ് സംഭവം. സംഭവത്തിൽ കണ്ണൂർ സ്വദേശി ഷരീഫയാണ് പൊലീസിൽ പരാതി നൽകിയത്. വൈകിട്ട് 6 മണിക്ക് കണ്ണൂരിലേക്ക് പുറപ്പെടാനിരുന്ന നേത്രാവതി എക്‌സ്പ്രസിൽ കയറാനായാണ് ഷരീഫയും ഭർത്താവും മകളും എത്തിയത്. ജനറൽ ടിക്കറ്റാണ് എടുത്തിരുന്നത്. ട്രെയിൻ പുറപ്പെടാൻ തുടങ്ങിയതോടെ സ്ലീപ്പർ ക്ലാസിലേക്ക് പെട്ടെന്ന് കയറി. ഇതിൽ കയറാൻ പറ്റില്ലെന്ന് പറഞ്ഞ് ടിടിഇ ഷരീഫയെയും മകളെയും തള്ളിയെന്നാണ് പരാതി. പരാതിയിൽ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല.

Related Topics

Share this story