HomeNationalഅയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ്: മുൻ ട്രസ്റ്റി അനിൽ മിശ്രയ്‌ക്കെതിരെ SIT;...

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ്: മുൻ ട്രസ്റ്റി അനിൽ മിശ്രയ്‌ക്കെതിരെ SIT; സുരക്ഷാ മാനദണ്ഡങ്ങൾ മനഃപൂർവ്വം ലംഘിച്ചെന്ന് റിപ്പോർട്ട് | Ayodhya Ram Temple

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ കാസംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻ ട്രസ്റ്റി അനിൽ മിശ്രയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട്. പണം എണ്ണുന്ന പ്രക്രിയയിൽ മിശ്രയുടെ ഭാഗത്തുനിന്ന് കടുത്ത അശ്രദ്ധയും മേൽനോട്ടക്കുറവും ഉണ്ടായതായി ഒൻപത് പേജുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേസിൽ അറസ്റ്റിലായ എട്ട് പ്രതികളിൽ ആറുപേരെയും ജോലിക്ക് നിയമിക്കാൻ ശുപാർശ ചെയ്തത് അനിൽ മിശ്രയാണെന്നും എസ്.ഐ.ടി കണ്ടെത്തിയിട്ടുണ്ട്.(Ayodhya Ram Temple Donation Theft Case SIT Flags Anil Mishra Negligence)

വിവാദം ശക്തമായതിനെ തുടർന്ന് ശ്രീരാം ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച ചമ്പത് റായിയുടെ പേര് റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ചേർന്ന ട്രസ്റ്റ് യോഗം ചമ്പത് റായ്, അനിൽ മിശ്ര എന്നിവരുടെ രാജി സ്വീകരിക്കുകയും കൃഷ്ണ മോഹനെ ഇടക്കാല ജനറൽ സെക്രട്ടറിയായി നിയമിക്കുകയും ചെയ്തിരുന്നു. കൂടാതെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്ന പുതിയ തസ്തിക സൃഷ്ടിച്ചുകൊണ്ട് ട്രസ്റ്റിൽ വൻ അഴിച്ചുപണിയും നടത്തിയിട്ടുണ്ട്. യോഗത്തിൽ ഭൂരിഭാഗം ട്രസ്റ്റിമാരും ചമ്പത് റായിയുടെ രാജിയെ എതിർത്തതായും മേൽനോട്ടക്കുറവിന് റായിയെ കുറ്റപ്പെടുത്താനാകില്ലെന്ന് ട്രസ്റ്റ് ട്രഷറർ ഗോവിന്ദ് ഗിരി പറഞ്ഞതായും സൂചനയുണ്ട്.

അറസ്റ്റിലായ എട്ടുപേരിൽ ചമ്പത് റായിയുടെ മുൻ ഡ്രൈവർ രാം ശങ്കർ യാദവ്, പണം എണ്ണുന്നതിന് മേൽനോട്ടം വഹിച്ചിരുന്ന വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥൻ സുഭാഷ് ശ്രീവാസ്തവ എന്നിവരും ഉൾപ്പെടുന്നു. എണ്ണുന്ന മുറിക്കുള്ളിൽ വെച്ചാണ് മോഷണം നടന്നതെന്നും ജീവനക്കാരെ പരിശോധിക്കുന്നതിൽ ശ്രീവാസ്തവയ്ക്ക് വീഴ്ച പറ്റിയെന്നും എസ്.ഐ.ടി ചൂണ്ടിക്കാണിക്കുന്നു.

Story Summary

The Special Investigation Team (SIT) probing the Ayodhya Ram Temple donation theft case has held former trustee Anil Mishra responsible for gross negligence and lack of supervision in its preliminary report. It revealed that Mishra ignored strict standard operating procedures (SOP) signed with SBI, leading to the theft. Amid the row, the Trust accepted the resignations of Mishra and General Secretary Champat Rai, appointing retired IFoS officer Krishna Mohan as interim General Secretary.

WhatsApp Channel Banner

Latest updates

തിരുവനന്തപുരം നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെടും;...

തിരുവനന്തപുരം: അമ്പലമുക്ക് സന്ത്വന റോഡിൽ പേരൂർക്കട ടാങ്കിൽ നിന്നുള്ള പ്രധാന കുടിവെള്ള പൈപ്പിൽ ഉണ്ടായ ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നു (Thiruvananthapuram Water Supply Disruption). ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ...

ടി.ജി. മോഹൻദാസിന്റെ വിവാദ പരാമർശം; അറസ്റ്റ് ആവശ്യപ്പെട്ട് എഐവൈഎഫ്...

തിരുവനന്തപുരം: ജന്തർ മന്തറിൽ നടന്ന വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻദാസ് (T.G. Mohandas) നടത്തിയ വിവാദ പരാമർശത്തിനെതിരെ പ്രതിഷേധവുമായി എഐവൈഎഫ് . വിദ്യാർഥി സമരക്കാരെ അധിക്ഷേപിക്കുകയും വെടിവെച്ച് കൊല്ലണമെന്ന...

ബസോടിക്കുന്നതിനിടെ മൊബൈൽ ഉപയോഗിച്ച ഡ്രൈവർക്കെതിരെ നടപടി; സ്വകാര്യ ബസ്...

കുറ്റിപ്പുറം: ബസോടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ച സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കുറ്റിപ്പുറം പൊലീസ് നടപടി സ്വീകരിച്ചു (Bus Driver Mobile Phone While Driving). കോഴിക്കോട്–തൃശൂർ റൂട്ടിലോടുന്ന ശാസ്താ ബസിന്റെ ഡ്രൈവർക്കെതിരെയാണ് കേസ്...

പാകിസ്ഥാൻ-അഫ്ഗാൻ അതിർത്തി സംഘർഷം: ഒമ്പത് മാസത്തിനിടെ അഫ്ഗാനിൽ 499...

ന്യൂയോർക്ക്: പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷത്തിൽ ഒക്ടോബർ മുതൽ ജൂൺ അവസാനം വരെ അഫ്ഗാനിസ്ഥാനിൽ 499 സാധാരണക്കാർ കൊല്ലപ്പെടുകയും 1,216 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് (Afghanistan Pakistan Conflict). വ്യോമാക്രമണങ്ങളിൽ...

പ്രതിഷേധക്കാര്‍ക്കെതിരെ എഫ്‌ഐആറുമായി മുന്നോട്ടുപോയാല്‍ വീണ്ടും രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും;...

ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ എഫ്‌ഐആറുകളുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോയാൽ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (Abhijeet Deepke CJP) സ്ഥാപകൻ അഭിജീത് ദീപ്കെ. എക്‌സിലൂടെയാണ് അദ്ദേഹം...

DON'T MISS

കടിച്ച മൂർഖനെ പെട്ടിയിലാക്കി ആശുപത്രിയിലെത്തി യുവാവ്; പാമ്പിനെ കണ്ടപ്പോൾ...

പട്ന: പാമ്പുകടിയേറ്റ യുവാവ് തന്നെ കടിച്ച പാമ്പിനെയും പെട്ടിയിലാക്കി ആശുപത്രിയിലെത്തിച്ച സംഭവം ബിഹാറിൽ കൗതുകവും പരിഭ്രാന്തിയും സൃഷ്ടിച്ചു (Bihar snake bite). കിഴക്കൻ ചമ്പാരൻ ജില്ലയിലെ സദർ ആശുപത്രിയിലാണ് അപൂർവ സംഭവം അരങ്ങേറിയത്. നിർഭയ്...

മനുഷ്യത്വത്തിന്റെ മുദ്രയായി CJP പ്രതിഷേധം; അമ്മയിൽ നിന്ന് വേർപെട്ട...

ഡൽഹി: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത CJP പ്രതിഷേധത്തിനിടെ മനുഷ്യത്വത്തിന്റെ അപൂർവ കാഴ്ചയാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ അമ്മയിൽ നിന്ന് വേർപെട്ട ഒരു കൊച്ചുകുട്ടിയെ പ്രതിഷേധക്കാർ കൂട്ടായ പരിശ്രമത്തിലൂടെ നിമിഷങ്ങൾക്കകം അമ്മയുടെ കൈകളിലെത്തിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

53 വർഷം മുൻപ് കടലിൽ ഒഴുകിയ കുപ്പിക്കത്ത് വീണ്ടും...

ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം...

PREMIUM

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...