Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeKeralaഅറ്റകുറ്റപ്പണികൾ: കൊച്ചിയിൽ ഇന്ന് ശുദ്ധജലവിതരണം തടസ്സപ്പെടും | Water Supply Disrupted in...

അറ്റകുറ്റപ്പണികൾ: കൊച്ചിയിൽ ഇന്ന് ശുദ്ധജലവിതരണം തടസ്സപ്പെടും | Water Supply Disrupted in Kochi

🎙️ Latest Podcast

കൊച്ചി: ആലുവയിലെ ജലശുദ്ധീകരണ പ്ലാന്റിലെ അറ്റകുറ്റപ്പണികളെത്തുടർന്ന് കൊച്ചി നഗരത്തിലും വിവിധ പരിസരപ്രദേശങ്ങളിലും ഇന്ന് ശുദ്ധജലവിതരണം പൂർണ്ണമായും തടസ്സപ്പെടും. കാലവർഷത്തിന് മുന്നോടിയായി പ്ലാന്റിന്റെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തുന്നതിനാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്.(Water Supply Disrupted in Kochi Today Due to Aluva Plant Maintenance)

കൊച്ചി കോർപ്പറേഷൻ, ആലുവ, ഏലൂർ, കളമശ്ശേരി.പഞ്ചായത്തുകൾ: എടത്തല, കീഴ്മാട്, ചൂർണിക്കര, ചേരാനല്ലൂർ, മുളവുകാട്, എളങ്കുന്നപ്പുഴ, ഞാറക്കൽ എന്നിവിടങ്ങളിലാണ് ജലവിതരണം തടസപ്പെടുന്നത്. ഇന്ന് രാവിലെ 8 മണി മുതൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. വൈകിട്ട് 6 മണിയോടെ പണികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പണികൾ പൂർത്തിയായ ശേഷം ജലവിതരണം ഘട്ടംഘട്ടമായി പുനസ്ഥാപിക്കും. പൂർണ്ണ തോതിലുള്ള ജലവിതരണം വ്യാഴാഴ്ച ഉച്ചയോടെ മാത്രമേ സാധ്യമാകൂ എന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.

Story Summary

Water supply will be completely disrupted today in Kochi Corporation, several nearby municipalities, and seven panchayats due to maintenance work at the Aluva water purification plant. The Kerala Water Authority expects the repairs to be completed by this evening, but full restoration of water supply is only anticipated by Thursday afternoon.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.