മലമ്പുഴ ഡാമിലെ ജലനിരപ്പ് കുത്തനെ താഴുന്നു
Sep 4, 2023, 11:50 IST

മലമ്പുഴ ഡാമിലെ ജലനിരപ്പ് കുത്തനെ താഴുന്നു. നിലവിൽ 28 ശതമാനം വെള്ളം മാത്രമേ ഡാമിലുള്ളൂ. 105.98 മീറ്ററാണ് ഞായറാഴ്ച ജലനിരപ്പ്. പൊതുവെ നല്ല മഴ കിട്ടുന്ന വർഷങ്ങളിൽ ജലനിരപ്പ് പരമാവധിയിലെത്തുന്ന സമയമാണിത്.
വെള്ളം കൃഷി ആവശ്യത്തിന് കനാലുകളിലേക്ക് തുറന്നുവിട്ടതാണ് ജലനിരപ്പ് കുറയാൻ കാരണം. രണ്ടു ദിവസമായി ജില്ലയിൽ പലയിടത്തും ചെറിയ തോതിലുള്ള മഴ ലഭിക്കുന്നുണ്ടെങ്കിലും ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴയില്ല. ഇതിനാൽ അണക്കെട്ടിൽ ജലം ഒഴുകിയെത്തുന്നില്ല.
