പിറന്ന മണ്ണിലേക്ക് തിരിച്ചുനടന്നടുക്കുന്നു; അരിക്കൊമ്പൻ തമിഴ്നാട് വഴി ചിന്നക്കനാലിലേക്ക്

കഴിഞ്ഞ ദിവസം മൂന്നാർ ടൗണിന് സമീപമെത്തിയ കൊമ്പൻ 100 മീറ്റർ അകലെ തേക്കടി വനമേഖലയിലേക്ക് പിന്മാറിയിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ ഇവിടെ നിന്നും കൊല്ലം-ഡിണ്ടിഗൽ ദേശിയപാത മുറിച്ചുകടന്ന് തമിഴ്നാട് വനമേഖലയും പിന്നിട്ട് ലോവർക്യാമ്പ് പവർഹൗസിനു സമീപം എത്തിനിൽക്കുകയാണ്. ഇതേ ദിശയിൽ നേരെ സഞ്ചരിച്ചാൽ കമ്പമേട്ടിലും ഇവിടെ നിന്ന് രാമക്കൽമേടുമെത്താം.
വീണ്ടും മുന്നോട്ടു നീങ്ങിയാൽ മതികെട്ടാൻ ചോല കടന്ന് ശാന്തൻപാറയിൽ എത്താനാകും. ഇവിടെ നിന്ന് മല ഇറങ്ങിയാൽ ചിന്നക്കനാലിലേക്കും എത്തും. ഒരു മാസത്തിനു ശേഷം തന്റെ സ്വന്തം കാട്ടിലേക്ക് അരിക്കൊമ്പൻ എത്തിയേക്കുമെന്ന് ഇപ്പോൾ വനംവകുപ്പ് ആശങ്കപ്പെടുകയാണ്.