വിജേഷ് പിള്ളയുടെ ഭീഷണി: സ്വപ്‌ന സുരേഷിന്‍റെ മൊഴിയെടുത്തു

വിജേഷ് പിള്ളയുടെ ഭീഷണി: സ്വപ്‌ന സുരേഷിന്‍റെ മൊഴിയെടുത്തു
ബംഗളൂരു: വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സ്വപ്‌ന സുരേഷിന്‍റെ മൊഴി കര്‍ണാടക പോലീസ് രേഖപ്പെടുത്തി. രാവിലെ പത്തരയോടെ സ്വപ്ന കടുകുടി പോലീസ് സ്‌റ്റേഷനില്‍ എത്തി. ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്. സ്വര്‍ണക്കടത്തു കേസില്‍ കോടതിയില്‍ കൊടുത്ത മൊഴി തിരുത്താന്‍ പണം വാഗ്ദാനം ചെയ്‌തെന്നും വഴങ്ങിയില്ലെങ്കില്‍ ജീവന്‍ അപകടത്തിലാകുമെന്ന് വിജേഷ് ഭീഷണിപ്പെടുത്തിയെന്നുമാണ് സ്വപ്‌നയുടെ പരാതി.  കുറ്റകരമായ ഭീഷണിപ്പെടുത്തല്‍ എന്ന വകുപ്പുചുമത്തിയാണ് വിജേഷ് പിള്ളയ്‌ക്കെതിരെ പോലീസ് കേസെടുത്തത്. സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമമുണ്ടായെന്ന ആരോപണം ഫേസ്ബുക്ക് ലൈവിലൂടെയാണ് സ്വപ്‌ന ഉന്നയിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് വിജേഷ് പിള്ളയെ തന്‍റെ അടുത്തേയ്ക്ക് അയച്ചതെന്നും സ്വപ്‌ന ലൈവിലൂടെ ആരോപിച്ചിരുന്നു.

Share this story