Times Kerala

 മലപ്പുറത്ത് വാട്ടർ അതോറിറ്റി ഓവർസീയർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ

 
മലപ്പുറത്ത് വാട്ടർ അതോറിറ്റി ഓവർസീയർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ
മലപ്പുറം: കേരള വാട്ടർഅതോറിറ്റി ഓവർസീയർ കൈക്കൂലി വാങ്ങുന്നതിനി​ടെ മലപ്പുറത്ത് വിജിലൻസ് പിടിയിലായി. ജലജീവൻ മിഷൻ പദ്ധതിയ്ക്ക് വേണ്ടി പൈപ്പ് കണക്ഷൻ നൽകുന്നതിന് റോഡ് കുഴിക്കാൻ അനുവാദത്തിനായി പൊതുമരാമത്ത് വകുപ്പിൽ സമർപ്പിയ്ക്കേണ്ട എസ്റ്റിമേറ്റ് വേഗത്തിൽ തയാറാക്കി നൽകുന്നതിലേയ്ക്ക് കരാറുകാരനിൽ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നരതിനിടയിലാണ് കേരള വാട്ടർ അതോറിറ്റി മലപ്പുറം കോട്ടക്കുന്ന് സർക്കിൾ ഓഫീസിലെ ഓവർസീയർ രാജീവിനെ  വിജിലൻസ് പിടികൂടിയത്. 

എസ്റ്റിമേറ്റ് നടപടികൾ വേഗത്തിലാക്കി നൽകുന്നതിന് സമീപിച്ച പരാതിക്കാരനോട് പാലക്കാട് ചിറ്റൂർ സ്വദേശിയായ പ്രതി പതിനായിരം രൂപ ആവശ്യപ്പെട്ടതിനെ തുടർന്ന് പരാതിക്കാരൻ വിവരം മലപ്പുറം യൂണിറ്റ് വിജിലൻസ് ഡി.വൈ.എസ്.പി ഫിറോസ് എം. ഷഫീക്കിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം കെണിയൊരുക്കി വ്യാഴാഴ്ച വൈകുന്നേരം ഓഫീസിൽ വെച്ച് പരാതിക്കാരനിൽ നിന്ന് കൈക്കൂലി വാങ്ങിയ രാജീവിനെ കൈയോടെ പിടികൂടുകയായിരുന്നു.

Related Topics

Share this story