

2.25 ലക്ഷം രൂപയുെട ക്യാഷ് സമ്മാനങ്ങള്‍; സംസ്ഥാനത്തെ ഫ്‌ളാറ്റ്, വില്ല ഓണേഴ്‌സ് അസോസിയേഷനുകള്‍ക്ക് ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങളുടെ വിഡിയോയും ഫോട്ടോകളുമയച്ച് മത്സരത്തില്‍ പങ്കെടുക്കാം
കൊച്ചി: ക്രിസ്തുമസ്, പുതുവത്സര സീസണ്‍ പ്രമാണിച്ച് ഫ്‌ളാറ്റുകൡും വില്ലകളിലും സംഘടിപ്പിക്കുന്ന ആഘോഷങ്ങളുടേയും അലങ്കാരങ്ങളുടേയും മത്സരം സഘംടിപ്പിച്ച് പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസ്. അസറ്റ് ഫെയറി ലൈറ്റ്‌സ് എന്ന മത്സരത്തില്‍ സംസ്ഥാനത്തെ ഫ്‌ളാറ്റ്, വില്ല ഓണേഴ്‌സ് അസോസിയേഷനുകള്‍ക്ക് പങ്കെടുക്കാം. പാര്‍പ്പിട പദ്ധതികളുടെ പൊതുപൂമുഖം, ക്ലബ് ഹൗസ് തുടങ്ങിയ കോമണ്‍ ഏരിയകളില്‍ ഒരുക്കുന്ന ക്രിസ്തുമസ്, പുതുവത്സര അലങ്കാരങ്ങളുടേയും ആഘാഷങ്ങളുടേയും മൂന്ന് ആംഗ്‌ളില്‍ നിന്നുള്ള ഫോട്ടോകളും 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയും
delight@assethomes.in എന്ന ഇ-മെയില്‍ വിലാസത്തിലോ +9195267 99999 എന്ന വാട്‌സാപ് നമ്പറിലോ അയച്ച് മത്സരത്തില്‍ പങ്കെടുക്കാം. അല്ലെങ്കില്‍ ചിത്രങ്ങളും വിഡിയോയും പകര്‍ത്താന്‍ അസറ്റ് ഹോംസ് പ്രതിനിധികളോട് ആവശ്യപ്പെടാവുന്നതുമാണ്. പ്രവേശന ഫീ ഇല്ല. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി 2026 ജനുവരി 10. വിജയികള്‍ക്ക് ഒന്നാം സമ്മാനം 1 ലക്ഷം രൂപ, രണ്ടാം സമ്മാനം 50,000 രൂപ, മൂന്നാം സമ്മാനം 25,000 രൂപ, 5000 രൂപയുടെ 10 പ്രോത്സാഹനസമ്മാനങ്ങള്‍ എന്നിങ്ങനെ മൊത്തം 2.25 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡുകള്‍ നല്‍കുമെന്ന് അസറ്റ് ഹോംസിന്റെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് delight@assethomes.in or 99461 00252/ 98464 99999