കേന്ദ്ര ഏജൻസികളുടെ പകപോക്കൽ; തനിക്കെതിരെ ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് മുഹമ്മദ് ഫൈസൽ എം.പി

കേന്ദ്ര ഏജൻസികളുടെ അന്വേഷണം പകപോക്കലാണെന്നും മുഹമ്മദ് ഫൈസൽ ആരോപിച്ചു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ വ്യക്തിവൈരാഗ്യം തീർക്കുകയാണ്. ലക്ഷദ്വീപ് കോഓപറേറ്റിവ് മാര്‍ക്കറ്റിങ് ഫെഡറേഷന് സ്വയംഭരണ സ്ഥാപനമാണ്. അതിന്റെ ഭരണസമിതിയിൽ അംഗം പോലുമല്ലാത്ത തനിക്കെതിരായ അന്വേഷണത്തിന്റെ ലക്ഷ്യം വേട്ടയാടലാണെന്നും അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ പ്രതിഷേധിച്ചു എന്ന കാരണം കൊണ്ടാണ് ഈ കേസുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

2016-17 കാലഘട്ടത്തിലായിരുന്നു ലക്ഷദ്വീപ് കോഓപറേറ്റിവ് മാര്‍ക്കറ്റിങ് ഫെഡറേഷന് വഴി മത്സ്യസംഭരണം. ഇപ്പോൾ പെട്ടെന്ന് ഈ കേസ് വരാൻ കാരണം വ്യക്തിവിരോധമാണെന്നും തന്നെ ഉപദ്രവിക്കാനുള്ള കള്ളക്കേസ് മാത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.