അവധികാല കമ്പ്യൂട്ടര്‍ പരിശീലനം
Thu, 16 Mar 2023

കൊല്ലം: അഞ്ചാം ക്ലാസ് മുതല്‍ പ്ലസ്ടൂവരെയുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സി-ഡിറ്റ് അവധികാല കമ്പ്യൂട്ടര്‍ പരിശീലനം നല്‍കും. പി എച്ച് പി, പൈതണ്‍, ഗ്രാഫിക് ഡിസൈനിംഗ്, റോബോട്ടിക്‌സ്, വീഡിയോ സര്‍വൈലന്‍സ് തുടങ്ങി പതിനെട്ടോളം കോഴ്‌സുകളിലാണ് പരിശീലനം . ഏപ്രില്‍ ഒന്നിന് ക്ലാസുകള്‍ ആരംഭിക്കും. പങ്കെടുക്കുന്നവര്‍ക്ക് സ്റ്റഡി മെറ്റീരിയലും, സ്‌കൂള്‍ബാഗും സൗജന്യമായി നല്‍കും. മികവ് കാട്ടുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക അവാര്‍ഡും നല്‍കും. രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഫോണ്‍: 0471 2322100/ 2321360, www.tet.cdit.org.