യുവാവിനെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
Wed, 15 Mar 2023

പൊൻകുന്നം: യുവാവിനെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. നിലക്കൽ അട്ടത്തോട് കൊന്നമൂട്ടിൽ വീട്ടിൽ കെ.എം. മഹേഷ് (24), സഹോദരനായ കെ.എം. മനു (22) എന്നിവരെയാണ് പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ചേർന്ന് കാർ യാത്രക്കാനായ യുവാവിനെ മർദിക്കുകയായിരുന്നു. കഴിഞ്ഞദിവസം ചിറക്കടവ് വടക്കുംഭാഗം ഭാഗത്തായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. യുവാവും ബൈക്കിൽ സഞ്ചരിച്ച പ്രതികളും തമ്മിൽ സൈഡ് നൽകാത്തതിനെച്ചൊല്ലി തർക്കം ഉണ്ടാവുകയും .തുടർന്ന് ഇവർ ഹെൽമറ്റുകൊണ്ട് ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ യുവാവിന്റെ മുഖത്തെ അസ്ഥികൾ പൊട്ടിയിരുന്നു. പൊൻകുന്നം എസ്.എച്ച്.ഒ എൻ. രാജേഷ്, എസ്.ഐ എം.ഡി. അഭിലാഷ്, ടി.എച്ച്. നിസാർ , എ.എസ്.ഐ പി.ടി. അഭിലാഷ് , സി.പി.ഒ ലേഖ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.