Description
Digital Voice of Kerala
Tuesday, April 28, 2026

Digital Voice of Kerala
HomeKeralaഹർത്താൽ അവധിക്ക് കനാലിൽ കുളിക്കാനിറങ്ങി: പെരുമ്പാവൂരിൽ 2 കോളേജ് വിദ്യാർത്ഥികൾ മുങ്ങി...

ഹർത്താൽ അവധിക്ക് കനാലിൽ കുളിക്കാനിറങ്ങി: പെരുമ്പാവൂരിൽ 2 കോളേജ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു | Hartal

🎙️ Latest Podcast

കൊച്ചി: കൊടുംചൂടിൽ നിന്ന് ആശ്വാസം തേടി കനാലിൽ കുളിക്കാനിറങ്ങിയ രണ്ട് കോളേജ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. പെരുമ്പാവൂരിനടുത്ത് അശമന്നൂരിൽ പെരിയാർ വാലി കനാലിലാണ് അപകടം സംഭവിച്ചത്. കൂവപ്പടി ചെറുകുന്നം കെ.എം.സി കോളേജിലെ വിദ്യാർത്ഥികളായ അജ്മൽ, അജ്സൽ എന്നിവരാണ് മരിച്ചത്.(Two college students drown while taking a bath in a canal during the hartal holiday)

ഹർത്താൽ പ്രഖ്യാപിച്ചതിനെത്തുടർന്ന് കോളേജിന് അവധി നൽകിയിരുന്നു. ഹോസ്റ്റലിൽ താമസിക്കുന്ന ആറംഗ വിദ്യാർത്ഥി സംഘമാണ് കനാലിൽ കുളിക്കാനായി എത്തിയത്. ഇതിൽ മൂന്ന് പേരാണ് വെള്ളത്തിലിറങ്ങിയത്.

കനാലിൽ പത്തടിയോളം ഉയരത്തിൽ വെള്ളവും ശക്തമായ ഒഴുക്കും ഉണ്ടായിരുന്നു. വെള്ളത്തിലിറങ്ങിയ മൂന്ന് പേരും ഒഴുക്കിൽപ്പെടുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് നടത്തിയ തിരച്ചിലിലാണ് വിദ്യാർത്ഥികളെ പുറത്തെടുത്തത്. ഒഴുക്കിൽപ്പെട്ട മൂന്നാമനെ ഗുരുതരാവസ്ഥയിൽ കോതമംഗലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.