Times Kerala

ഇന്ന് അര്‍ധരാത്രി മുതല്‍ സംസ്ഥാനത്ത് ട്രോളിങ് നിരോധനം 

 
ട്രോളിങ് നിരോധനം ജൂണ്‍ ഒന്‍പതു മുതല്‍

തിരുവനന്തപുരം: ഇന്ന് അര്‍ധരാത്രി മുതല്‍ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം. ഇന്ന് രാത്രി 12 മണിയോടെയാണ് ടോളിoഗ് നിരോധനം പ്രാബല്യത്തിൽ വരും. ജൂലൈ 31 അര്‍ധരാത്രി വരെ 52 ദിവസം സംസ്ഥാനത്ത് ട്രോളിംഗ് നിരോധിക്കും.

ഈ ദിവസങ്ങളില്‍ പരമ്പരാഗത വള്ളങ്ങള്‍ക്ക് മാത്രമെ മത്സ്യബന്ധനത്തിന് അനുമതി നൽകിയിട്ടുള്ളൂ. നിരോധനം ലംഘിക്കുന്ന ബോട്ടുള്‍ക്കതിരെ നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. നിരോധനം ലംഘിക്കുന്നവരെ നിരീക്ഷിക്കാന്‍ കോസ്റ്റല്‍ പൊലീസിനെ വിന്യസിക്കും.

എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം തുടങ്ങി. ട്രോളിങ് നിരോധന കാലയളവില്‍ ഇന്‍ബോര്‍ഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയര്‍ വള്ളം മാത്രമേ അനുവദിക്കൂ. 

Related Topics

Share this story