HomeKeralaട്രേഡക്സ് കേരള 2026; അന്താരാഷ്ട്ര ബയര്‍- സെല്ലര്‍ മീറ്റ് നാളെ മുതല്‍...

ട്രേഡക്സ് കേരള 2026; അന്താരാഷ്ട്ര ബയര്‍- സെല്ലര്‍ മീറ്റ് നാളെ മുതല്‍ കൊച്ചിയില്‍ | TRADEX KERALA 2026

കൊച്ചി: സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട സംരംഭക മേഖലയിലെ (എംഎസ്എംഇ) ഉത്പന്നങ്ങള്‍ക്ക് ആഗോള വിപണിപ്രവേശം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ബയര്‍- സെല്ലര്‍ മീറ്റ് ‘ട്രേഡക്സ് കേരള 2026’ ഈ മാസം 17,18 തീയതികളില്‍ കൊച്ചിയില്‍ നടക്കും (TRADEX KERALA 2026). രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഇരുപതിലധികം രാജ്യങ്ങളില്‍ നിന്നായി മുപ്പതിലധികം ബയേര്‍സ് ട്രേഡക്സില്‍ എത്തും. കേരളത്തിലെ നാന്നൂറോളം സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭകര്‍ അവരുടെ വ്യത്യസ്ത ഉത്പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും. ചെറുകിട സംരംഭകര്‍ക്ക് ആഗോള വിപണി സാധ്യതകള്‍ തുറന്നിടുന്ന രീതിയില്‍ ഇത്തരമൊരു സമ്മേളനം ആദ്യമായാണ് വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്നത്.

വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെയും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്റെയും (FIEO) സംയുക്താഭിമുഖ്യത്തിലാണ് ട്രേഡക്സ് കേരള 2026 നടക്കുക.

കേരളത്തിലെ തനത് ഭഷ്യ- കാര്‍ഷിക ഉത്പന്നങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, തേയില, കാപ്പി, ഹോം ഫര്‍ണിഷിംഗ് ആന്‍ഡ് ഇന്റീരിയര്‍, കയര്‍, കൈത്തറി, ടെക്സ്റ്റൈല്‍സ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, റബ്ബര്‍, പിവിസി എന്നീ ഉത്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ ആഗോളവിപണിയിലേക്ക് എത്തിക്കുന്നതിനുള്ള അവസരമൊരുക്കുകയാണ് സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്. കൊച്ചി ലെ മെറഡിയന്‍ ഹോട്ടലില്‍ സംഘടിപ്പിക്കുന്ന ട്രേഡക്സ് കേരള 2026 മീറ്റ് വ്യവസായ, കയര്‍ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. കെ ബാബു എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എംപി, മരട് മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ അജിത നന്ദകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. വ്യവസായ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് മുഖ്യപ്രഭാഷണം നടത്തും. വ്യവസായ- വാണിജ്യ ഡയറക്ടര്‍ പി വിഷ്ണുരാജ് ഐഎഎസ്, കസ്റ്റംസ് കമ്മീഷണര്‍ ഗുര്‍കരണ്‍ സിംഗ് ബെയിന്‍സ്, എംഎസ്എംഇ ജോയിന്റ് സെക്രട്ടറി കേശവേന്ദ്ര കുമാര്‍ ഐഎഎസ്, വിദേശ വാണിജ്യ വിഭാഗം അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ ഡി. ശ്രീധര്‍ ഐടിഎസ്, ജില്ലാ കളക്ടര്‍ പ്രിയങ്ക ജി ഐഎഎസ്, കയര്‍ വികസന ഡയറക്ടര്‍ ആനി ജുല തോമസ് ഐഎഎസ്, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ റീജണല്‍ ചെയര്‍മാന്‍ പി ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും.

കേരള ബ്രാന്‍ഡ് (നന്മ) പദ്ധതിയുടെ ഭാഗമായാണ് ട്രേഡക്സ് കേരള 2026 ഒരുങ്ങുന്നത്. സംസ്ഥാനത്തിന്റെ തനത് ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഗുണമേന്മയുടെയും ധാര്‍മികതയുടെയും സുസ്ഥിരതയുടെയും അംഗീകാരം നല്‍കുന്ന കേരള ബ്രാന്‍ഡിലൂടെ ഉത്പാദകര്‍ക്ക് ആഗോള വിപണിയില്‍ കൂടുതല്‍ അവസരങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ആഗോള സംഗമം നടത്തുന്നത്. വനിതാ സംരംഭകര്‍ക്കടക്കം വിദേശ വ്യാപാരികളുമായി നേരിട്ട് ചര്‍ച്ച നടത്താമെന്നതാണ് ട്രേഡക്സ് കേരള 2026ന്റെ പ്രത്യേകത. പരിപാടിയുടെ ഭാഗമായി ബിസിനസ് ടു ബിസിനസ് സംബന്ധിച്ച വ്യക്തിഗത മാര്‍ഗനിര്‍ദേശങ്ങള്‍ക്കു പുറമെ ഉല്‍പന്നങ്ങളുടെ ബ്രാന്‍ഡിംഗ്, പാക്കേജിങ്, കയറ്റുമതി നിലവാരം, ഡോക്യുമെന്റേഷന്‍ തുടങ്ങിയവ ഉറപ്പു വരുത്തുന്നതിന് ടെക്‌നിക്കല്‍സര്‍വ്വീസ് പ്രൊവൈഡേര്‍സിന്റെ സേവനവും ഒരുക്കിയിട്ടുണ്ട്.

WhatsApp Channel Banner

Latest updates

കോട്ടയത്ത് പേമാരി: മീനച്ചിലാർ കരകവിഞ്ഞു, ജനവാസ മേഖലകളിലും റോഡുകളിലും...

കോട്ടയം: ജില്ലയിൽ രാത്രി മുതൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ മീനച്ചിലാറ്റിൽ ജലനിരപ്പ് കുത്തനെ ഉയർന്നു. പ്രധാന പാതകളിലും താഴ്ന്ന ജനവാസ മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. കോട്ടയം-കുമരകം-വൈക്കം റോഡിൽ പലയിടങ്ങളിലും വെള്ളം കയറിയത്...

വൻ രാഷ്ട്രീയ പോരാട്ടത്തിന് തയ്യാറെടുത്ത് പാർലമെൻ്റ്: ആറോളം നിർണായക...

ന്യൂഡൽഹി: പാർലമെന്റ് സമ്മേളനം പുനരാരംഭിക്കാനിരിക്കെ കേന്ദ്ര സർക്കാരും പ്രതിപക്ഷവും തമ്മിൽ കടുത്ത രാഷ്ട്രീയ തർക്കത്തിന് കളമൊരുങ്ങുന്നു. ഈ ആഴ്ചയിൽ ആറോളം നിർണായക ബില്ലുകൾ പാസാക്കിയെടുക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുമ്പോൾ, സഭയ്ക്കകത്തും പുറത്തും...

‘ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമെന്ന് കരുതരുത്,...

പത്തനംതിട്ട: ജില്ലയിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ സാഹചര്യം അതീവ ഗുരുതരമായി തുടരുന്നു. ദുരന്തനിവാരണ അതോറിറ്റിയുടെയും അധികൃതരുടെയും ജാഗ്രതാ നിർദേശങ്ങളോട് പൂർണമായി സഹകരിക്കണമെന്നും ഉടൻ തന്നെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാകണമെന്നും മന്ത്രി...

സംസ്ഥാനത്ത് പ്രളയഭീതി: 6 അണക്കെട്ടുകളിൽ റെഡ് അലർട്ട്; കക്കയം...

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായി തുടരുന്ന മഴയിൽ നദികളും അണക്കെട്ടുകളും കരകവിഞ്ഞു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മൂഴിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, പെരിങ്ങൽകുത്ത്, കുറ്റ്യാടി എന്നീ ആറ് പ്രധാന ഡാമുകളിൽ റെഡ് അലർട്ട്...

സ്വകാര്യ ഡിറ്റക്ടീവുകളുടെ അന്വേഷണത്തിന് പുതിയ നിയമനിർമാണം വേണം: കേന്ദ്രസർക്കാരിനോട്...

ന്യൂഡൽഹി: രാജ്യത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ഡിറ്റക്ടീവുകളുടെ അന്വേഷണങ്ങൾക്ക് കൃത്യമായ നിയമപരമായ നിയന്ത്രണങ്ങളില്ലെന്ന കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. ഇത് വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള ലംഘനത്തിന് വഴിവെക്കുന്നുണ്ടെന്ന് നിരീക്ഷിച്ച പരമോന്നത കോടതി, വിഷയം പരിശോധിച്ച്...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....