HomeKeralaഇന്ന് മഹാശിവരാത്രി: ജനലക്ഷങ്ങൾ ആലുവ മണപ്പുറത്തേക്ക്, ഗതാഗത നിയന്ത്രണം | Maha...

ഇന്ന് മഹാശിവരാത്രി: ജനലക്ഷങ്ങൾ ആലുവ മണപ്പുറത്തേക്ക്, ഗതാഗത നിയന്ത്രണം | Maha Shivratri

കൊച്ചി: ആലുവ മണപ്പുറം മഹാശിവരാത്രി ആഘോഷങ്ങൾക്കായി സർവ്വസജ്ജമായി. പിതൃപുണ്യത്തിനായി പെരിയാറിന്റെ തീരത്തേക്ക് ജനലക്ഷങ്ങൾ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തവണ ശിവരാത്രി ഞായറാഴ്ചയായതിനാൽ വലിയ തിരക്കാണ് മണപ്പുറത്ത് അനുഭവപ്പെടുന്നത്.(Today is Maha Shivratri, Lakhs of people flock to Aluva Manappuram)

ഞായറാഴ്ച അർദ്ധരാത്രിയോടെ ഔദ്യോഗികമായി ബലിതർപ്പണം ആരംഭിക്കും. ഞായറാഴ്ച രാവിലെ മുതൽ തിങ്കളാഴ്ച ഉച്ചവരെ ബലിയിടാം. ചൊവ്വാഴ്ച കുംഭമാസത്തിലെ അമാവാസിയായതിനാൽ അന്നേദിവസം വാവുബലിയും നടത്താവുന്നതാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് 116 ബലിത്തറകളാണ് സജ്ജമാക്കിയിരിക്കുന്നത്. ദേവസ്വം ബോർഡിന്റെ ബലിതർപ്പണ നിരക്ക് 100 രൂപയാണ്.

ഭക്തജനങ്ങളുടെ സുരക്ഷയ്ക്കും സൗകര്യത്തിനുമായി വിപുലമായ സംവിധാനങ്ങളാണ് നഗരസഭയും ദേവസ്വം ബോർഡും ചേർന്ന് ഒരുക്കിയിരിക്കുന്നത്.  1500 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. സിസിടിവി, വാച്ച് ടവർ, മഫ്തി പോലീസ്, സ്‌കൂബ ടീം എന്നിവരുടെ സേവനം 24 മണിക്കൂറും ലഭ്യമാകും. ഭക്തർക്കായി ദേവസ്വം ബോർഡ് 2 കോടി രൂപയുടെയും നഗരസഭ ഒരു കോടി രൂപയുടെയും അപകട ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി.

കെഎസ്ആർടിസി 210 സ്പെഷ്യൽ സർവീസുകൾ നടത്തും. കൊച്ചി മെട്രോയും ദക്ഷിണ റെയിൽവേയും രാത്രികാലങ്ങളിൽ പ്രത്യേക സർവീസുകൾ ഒരുക്കിയിട്ടുണ്ട്. ശിവരാത്രി പ്രമാണിച്ച് ആലുവ നഗരത്തിൽ ഇന്ന് വൈകിട്ട് 4 മുതൽ തിങ്കളാഴ്ച പകൽ 2 വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. നടപ്പാലം വഴി മണപ്പുറത്തേക്ക് വരുന്നവർ വലതുഭാഗത്തുകൂടി പ്രവേശിക്കുകയും ഇടതുഭാഗത്തുകൂടി തിരികെ പോവുകയും വേണം. പൂർണ്ണമായും ഹരിതചട്ടം പാലിച്ചാണ് ഇത്തവണത്തെ ആഘോഷങ്ങൾ. ഭക്തർക്കായി അന്നദാനവും കുടിവെള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. നഗരസഭയുടെ നേതൃത്വത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന വിപുലമായ വ്യാപാരമേളയ്ക്കും ഇന്ന് തുടക്കമാകും.

WhatsApp Channel Banner

Latest updates

സ്‌കോഡയുടെ ‘കെ2കെ’ യാത്ര കൊച്ചിയിൽ നിന്ന് ഫ്ലാഗ് ഓഫ്...

കൊച്ചി: ഉപഭോക്താക്കൾക്ക് തങ്ങളുടെ ലോകോത്തര വാഹനങ്ങളും സേവനങ്ങളും നേരിട്ട് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സ്‌കോഡ ഓട്ടോ ഇന്ത്യയുടെ രാജ്യവ്യാപക പര്യടനമായ 'കെ2കെ' (Skoda K2K Yatra Kochi to Kolkata) യാത്രയ്ക്ക് കൊച്ചിയിൽ തുടക്കമായി....

സോണിയുടെ ഏറ്റവും വലിയ ടി.വി ‘ബ്രാവിയ 9II’ 115...

കൊച്ചി: സോണി ബ്രാവിയ ശ്രേണിയിലെ ഏറ്റവും വലിയ മോഡലായ ബ്രാവിയ 9II 115 ഇഞ്ച് (292 സെ.മീ.) ടെലിവിഷൻ വിപണിയിൽ അവതരിപ്പിച്ചു (Sony Bravia 9II 115 inch launch Kochi). സോണിയുടെ...

കിയ സിറോസ് ഇ.വി കേരള വിപണിയിൽ അവതരിപ്പിച്ചു; ഒറ്റ...

കൊച്ചി: കിയയുടെ പുതിയ ഇലക്ട്രിക് എസ്.യു.വിയായ സിറോസ് ഇ.വി (Kia Syros EV) കേരള വിപണിയിൽ ഔദ്യോഗികമായി അവതരിപ്പിച്ചു (Kia Syros EV launch Kerala Kochi). കൊച്ചിയിലെ ഇഞ്ചിയോൺ കിയ ഷോറൂമിൽ...

ലോക മുലയൂട്ടൽ വാരം: ആസ്റ്റർ മെഡ്‌സിറ്റിയിൽ ആചരണത്തിന് തുടക്കം;...

കൊച്ചി: ലോക മുലയൂട്ടൽ വാരത്തോടനുബന്ധിച്ച് (ഓഗസ്റ്റ് 1–7) ആസ്റ്റർ മെഡ്‌സിറ്റിയിലെ 'സെന്റർ ഓഫ് എക്സലൻസ് ഇൻ പീഡിയാട്രിക്‌സ് ആൻഡ് നിയോനാറ്റോളജി'യുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ വാരാഘോഷത്തിന് തുടക്കമായി (World Breastfeeding Week Aster...

ട്രേഡ് റെമിറ്റൻസ് സേവനങ്ങൾ നൽകാൻ ഇൻഡെൽ റെമിറ്റിന് ആർ.ബി.ഐ...

കൊച്ചി: രാജ്യത്തെ മുൻനിര നോൺ-ബാങ്കിംഗ് ധനകാര്യ സ്ഥാപനമായ (NBFC) ഇൻഡെൽ മണിയുടെ വിദേശനാണ്യ വിനിമയ വിഭാഗമായ ഇൻഡെൽ റെമിറ്റിന് ട്രേഡ് റെമിറ്റൻസ് സേവനങ്ങൾ നൽകുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) അനുമതി...

DON'T MISS

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

കാമുകനുമായി തർക്കം, പിന്നാലെ 18-ാം നിലയിൽ നിന്ന് എടുത്തുചാടി;...

ബീജിങ്: കാമുകനുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെ 18-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ 20 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം ചൈനയിൽ ചർച്ചയാകുന്നു (Woman Survives 18th Floor Fall). കിഴക്കൻ ചൈനയിലെ...

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...