വയനാട്ടിൽ കിണറ്റിൽ വീണ കടുവയെ കൂട്ടിലാക്കി
Apr 3, 2024, 17:47 IST
![വയനാട്ടിൽ കിണറ്റിൽ വീണ കടുവയെ കൂട്ടിലാക്കി](https://timeskerala.com/static/c1e/client/91214/uploaded/0d70b9133d08154a24bc93cb7f2553c1.jpg)
കല്‍പ്പറ്റ: വയനാട്ടില്‍ വീട്ടുവളപ്പിലെ കിണറ്റില്‍ വീണ കടുവയെ കൂട്ടിലേക്ക് മാറ്റി. മയക്കുവെടി വച്ച് പിടികൂടിയ ശേഷമാണ് കടുവയെ കൂട്ടിലാക്കിയത്. കിണറ്റിനുള്ളിലേക്ക് വലയിറക്കി കടുവയെ കുരുക്കിയ ശേഷമാണ് മയക്കുവെടി വച്ചത്. തുടർന്ന് മയങ്ങിയ കടുവയെ സുരക്ഷിതമായി കരയ്ക്കെത്തിച്ച ശേഷം കൂട്ടിലേക്ക് മാറ്റുകയായിരുന്നു. കുപ്പാടിയിലെ കടുവാ പരിചരണകേന്ദ്രത്തിലേക്കാണ് കടുവയെ മാറ്റുന്നത്. ഇന്നു രാവിലെയാണ് മൂന്നാനക്കുഴി കാക്കനാട് ശ്രീനാഥിന്റെ വീട്ടുകിണറ്റിൽ കടുവയെ കണ്ടെത്തിയത്.