HomeKeralaഉമ്മൻ ചാണ്ടി ഇൻഷുറൻസിന് 10 കോടി, വേണ്ടത് 7500 കോടി; ബജറ്റ്...

ഉമ്മൻ ചാണ്ടി ഇൻഷുറൻസിന് 10 കോടി, വേണ്ടത് 7500 കോടി; ബജറ്റ് വെറും ‘രാമേശ്വരത്തെ ക്ഷൗരം’ എന്ന് തോമസ് ഐസക് | Thomas Isaac budget criticism

തിരുവനന്തപുരം: സംസ്ഥാനത്തെ യു.ഡി.എഫ് സർക്കാരിന്റെ കന്നി ബജറ്റ് വെറും സ്വപ്ന പദ്ധതികളുടെ വിഷ്-ലിസ്റ്റ് മാത്രമാണെന്ന് മുൻ ധനമന്ത്രിയും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗവുമായ ഡോ. ടി.എം. തോമസ് ഐസക് (Thomas Isaac budget criticism). ആവശ്യത്തിന് പണമില്ലെങ്കിൽ മുൻഗണനകൾ പുതുക്കി നിശ്ചയിക്കുകയാണ് ചെയ്യേണ്ടത്. അതിനു പകരം ‘രാമേശ്വരത്തെ ക്ഷൗരം’ പോലെ ഓരോ വലിയ പ്രഖ്യാപനങ്ങൾക്കും പേരിന് മാത്രം ടോക്കൺ പ്രൊവിഷൻ നൽകി സായൂജ്യമടയലല്ല ബജറ്റ് നിർവഹണമെന്ന് അദ്ദേഹം പരിഹസിച്ചു.

ബജറ്റിലെ ഭൂരിപക്ഷം പ്രൊജക്ടുകളോടും വ്യക്തിപരമായി യാതൊരു വിയോജിപ്പുമില്ല. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ബജറ്റ് പ്രസംഗം വികസന ആശയങ്ങളുടെ നീണ്ടൊരു പട്ടികയാണ്. പക്ഷേ, അതിനൊന്നിനുമുള്ള പണം ബജറ്റിൽ വകയിരുത്തിയിട്ടില്ല. മുൻപ് കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ മൊത്തം ചെലവ് 2.18 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ പുതിയ പുതുക്കിയ ബജറ്റിൽ ഇത് 2.05 ലക്ഷം കോടി രൂപയായി കുറഞ്ഞു. ഏതാണ്ട് 13,000 കോടി രൂപയുടെ കുറവാണിത്. ഇത്രയും കുറവ് വരുത്തിയിട്ടും പുതിയ ബജറ്റ് പ്രഖ്യാപനങ്ങൾക്ക് അധികച്ചെലവായി വകയിരുത്തിയിട്ടുള്ളത് വെറും 1080 കോടി രൂപ മാത്രമാണെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി.

ഖജനാവിൽ പണമില്ലാത്തതുകൊണ്ട് വമ്പൻ പ്രഖ്യാപനങ്ങൾക്കെല്ലാം ടോക്കൺ തുക മാത്രമാണ് ബജറ്റിൽ വച്ചിട്ടുള്ളത്. എന്നിട്ടും 100 കോടി രൂപയേക്കാൾ കൂടുതൽ വകയിരുത്തിയിട്ടുള്ള പുതിയ പ്രഖ്യാപനങ്ങൾ മാത്രം കൂട്ടിയെടുത്താൽ 1700 കോടി രൂപ വരും. ഇത് ബജറ്റ് തുകയിൽ പ്രതിഫലിക്കാത്തതിന്റെ മറിമായം എന്താണെന്ന് മനസ്സിലാകുന്നില്ല. ഒരു കുടുംബത്തിന് 25 ലക്ഷം രൂപ വരെ കവറേജ് നൽകാൻ ഉദ്ദേശിക്കുന്ന ‘ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി’ക്ക് ബജറ്റിൽ മാറ്റിവെച്ചിരിക്കുന്നത് വെറും 10 കോടി രൂപ മാത്രമാണ്. എന്നാൽ ഈ പദ്ധതി പ്രാവർത്തികമാക്കാൻ കുറഞ്ഞത് 7500 കോടി രൂപയെങ്കിലും വേണ്ടിവരും.

ഇതേ അവസ്ഥ തന്നെയാണ് മറ്റ് മേഖലകളിലും. തിരുവനന്തപുരത്തും ഹരിപ്പാടും പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് ആകെ വകയിരുത്തിയിരിക്കുന്നത് 100 കോടി രൂപയാണ്. കോട്ടയം മെഡിക്കൽ കോളേജിൽ ഈയിടെ ഉദ്ഘാടനം ചെയ്ത ഒറ്റ സർജിക്കൽ ബ്ലോക്കിന്റെ മാത്രം നിർമ്മാണ ചെലവ് 375 കോടി രൂപയാണെന്ന് ഓർക്കണം. വൻകിട പദ്ധതികൾക്ക് ഇത്തരത്തിൽ ടോക്കൺ പ്രൊവിഷൻ നൽകി പ്രഖ്യാപിക്കുന്ന പഴയ സമ്പ്രദായം കഴിഞ്ഞ പത്ത് വർഷത്തെ എൽ.ഡി.എഫ് സർക്കാർ അവസാനിപ്പിച്ചതായിരുന്നു. ആ കാലഹരണപ്പെട്ട രീതിയാണ് പുതിയ ബജറ്റിലൂടെ യു.ഡി.എഫ് വീണ്ടും മടക്കിക്കൊണ്ടുവന്നിരിക്കുന്നതെന്നും തോമസ് ഐസക് വ്യക്തമാക്കി.

Story Summary: Former Finance Minister Dr. TM Thomas Isaac criticized the new UDF Government’s budget, calling it a mere wish-list lacking real financial backing. He slammed the practice of allocating nominal token provisions for massive projects, comparing it to an incomplete haircut. Pointing out structural gaps, Isaac highlighted that the ‘Oommen Chandy Health Insurance Scheme’ requires ₹7,500 crore but received only ₹10 crore, proving that the budget figures do not align with reality.

WhatsApp Channel Banner

Latest updates

ചരിത്രപ്പോരാട്ടത്തിന് വേദിയാകാൻ കൊൽക്കത്ത; ഇന്ത്യയും ബ്രസീലും നേർക്കുനേർ: സ്വപ്നപോരാട്ടം...

കൊൽക്കത്ത: ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീൽ ദേശീയ ഫുട്ബോൾ ടീം ആദ്യമായി ഇന്ത്യയുടെ സീനിയർ ദേശീയ ടീമിനെതിരെ ഔദ്യോഗിക അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനിറങ്ങുന്നു (India...

കനത്ത മഴ: മൂന്നു ജില്ലകളിൽ വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ എറണാകുളം, വയനാട്, കാസർഗോഡ് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലൈ 31 (വെള്ളിയാഴ്ച) ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു (Kerala rain...

ഭോജ്ശാല തർക്കം: ദർഗയിൽ വെള്ളിയാഴ്ച നമസ്‌കാരത്തിന് സുപ്രീംകോടതിയുടെ ഇടക്കാല...

ന്യൂഡൽഹി: മധ്യപ്രദേശിലെ ധാർ ജില്ലയിലെ തർക്കഭൂമിയായ ഭോജ്ശാല സമുച്ചയത്തിന് സമീപമുള്ള ദർഗയിൽ മുസ്ലിം വിഭാഗത്തിന് വെള്ളിയാഴ്ചകളിൽ നമസ്‌കാരം നടത്താൻ സുപ്രീംകോടതി ഇടക്കാല അനുമതി നൽകി (Bhojshala dispute). ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ്...

സ്ത്രീധനപീഡനം സഹിക്കാനാകാതെ സർക്കാർ അധ്യാപിക ആത്മഹത്യ; ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ...

ഡെറാഡൂൺ: സ്ത്രീധനപീഡനവും ഭർതൃവീട്ടിലെ മാനസിക-ശാരീരിക പീഡനവും സഹിക്കാനാകാതെ സർക്കാർ സ്കൂൾ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ പൊലീസ് കേസെടുത്തു (Dehradun dowry harassment). മരിക്കുന്നതിന് മുൻപ് യുവതി പകർത്തിയ വീഡിയോ...

വ്യാജ പാസ്‌പോർട്ട് കേസ്: ഛോട്ടാ രാജന് ഏഴ് വർഷം...

ചെന്നൈ: വ്യാജ രേഖകളും വ്യാജ വിലാസവും ഉപയോഗിച്ച് പാസ്‌പോർട്ട് സമ്പാദിച്ച കേസിൽ അധോലോക നായകൻ ഛോട്ടാ രാജന് ഏഴ് വർഷം കഠിന തടവും 55,000 രൂപ പിഴയും വിധിച്ച് ചെന്നൈയിലെ സിബിഐ പ്രത്യേക...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....