തിരുവനന്തപുരം സ്വദേശി ഒമാനിൽ കുഴഞ്ഞുവീണ് മരിച്ചു
May 6, 2024, 07:10 IST
![തിരുവനന്തപുരം സ്വദേശി ഒമാനിൽ കുഴഞ്ഞുവീണ് മരിച്ചു](https://timeskerala.com/static/c1e/client/91214/uploaded/a56d46f035263e2631652ff1cfbf6189.webp)
സലാല: നാട്ടിൽനിന്ന് തിരിച്ചെത്തിയ പ്രവാസി ഒമാനിൽ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം ശാന്തിനഗർ തിരുമല സ്വദേശി പത്മരാമത്തിൽ അശോക് (54) ആണ് മരിച്ചത്. തുംറൈത്തിലെ താമസ സ്ഥലത്താണ് ഇയാൾ കുഴഞ്ഞ് വീണ് മരിച്ചത്.
നാട്ടിൽനിന്ന് ശനിയാഴ്ചയാണ് ഇയാൾ തിരികെ സലാലയിലെത്തിയത്. കഴിഞ്ഞ 30 വർഷത്തിലധികമായി സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ് അശോക്.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)