

കോഴിക്കോട്: കോഴിക്കോട് ആറ് വയസ്സുകാരനെ അമ്മ കഴുത്തുഞെരിച്ചു കൊന്നു. കാക്കൂരിലാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. ആറ് വയസ്സുള്ള മകനെ അമ്മയായ അനു കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ കാക്കൂർ പോലീസ് സ്ഥലത്തെത്തി അനുവിനെ കസ്റ്റഡിയിലെടുത്തു.
അനുവിന് നേരത്തെ തന്നെ മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പോലീസ് പ്രാഥമിക അന്വേഷണത്തിന് ശേഷം അറിയിച്ചു.
സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് പോലീസ് അയൽവാസികളിൽ നിന്നും ബന്ധുക്കളിൽ നിന്നും മൊഴിയെടുക്കുന്നു.
കുട്ടിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.