നിലമേലിൽ ആംബുലൻസ് കെഎസ്ആർടിസി ബസിലിടിച്ച് അപകടം; നാലുപേർക്ക് പരിക്ക്, കാർ നിർത്താതെ പോയി

accident
Updated on

കൊല്ലം: ആംബുലൻസ് കെഎസ്ആർടിസി ബസിലിടിച്ച് അപകടം.നിലമേൽ പുതുശേരിയിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്. കിടപ്പുരോഗിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസാണ് നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിലിടിച്ചത്. ആംബുലൻസിനെ മറികടക്കാൻ ശ്രമിച്ച ഒരു കാർ ആംബുലൻസിൽ തട്ടുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ആംബുലൻസ് തൊട്ടുമുന്നിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറി.അപകടത്തിന് കാരണമായ കാർ നിർത്താതെ ഓടിച്ചുപോയി. ഈ കാറിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

ആംബുലൻസിലുണ്ടായിരുന്ന രോഗി ഉൾപ്പെടെ നാലുപേർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.അപകടത്തെത്തുടർന്ന് എം.സി റോഡിൽ അല്പസമയം ഗതാഗത തടസ്സം അനുഭവപ്പെട്ടു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിക്കുകയും നിർത്താതെ പോയ കാറിനായി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com