HomeKerala'ആഘോഷപൂർവ്വമായി പൂരം നടത്താനുള്ള സാഹചര്യം അല്ല, തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിനില്ല': തിരുവമ്പാടി...

‘ആഘോഷപൂർവ്വമായി പൂരം നടത്താനുള്ള സാഹചര്യം അല്ല, തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിനില്ല’: തിരുവമ്പാടി ദേവസ്വം സെക്രട്ടറി | Thiruvambady

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തൃശൂർ പൂരത്തിന് വെടിക്കെട്ട് വേണ്ടെന്ന തീരുമാനവുമായി തിരുവമ്പാടി ദേവസ്വം. ആഘോഷപൂർവ്വം പൂരം നടത്താനുള്ള സാഹചര്യമല്ല നിലവിലുള്ളതെന്നും സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.(Thiruvambady will not have fireworks this time, says Thiruvambady Devaswom Secretary)

ഈ സാഹചര്യത്തിൽ വെടിക്കെട്ട് നടത്താൻ ദേവസ്വം ആഗ്രഹിക്കുന്നില്ല. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളെ ചേർത്തുപിടിക്കാനാണ് ഇപ്പോൾ മുൻഗണന നൽകുന്നത്. തിരുവമ്പാടി ദേവസ്വത്തിലെ ആഘോഷ കമ്മിറ്റി ഭാരവാഹികളായ അഞ്ചുപേർ സ്ഫോടനത്തിൽ അപകടത്തിൽപ്പെട്ടിട്ടുണ്ട്. ഇത് ദേവസ്വത്തെ സംബന്ധിച്ചിടത്തോളം വലിയ ആഘാതമാണ്.

സംഭവത്തിൽ ഏത് തരത്തിലുള്ള അന്വേഷണത്തെയും ദേവസ്വം സ്വാഗതം ചെയ്യുന്നു. സ്ഫോടനത്തിൽ അട്ടിമറി സാധ്യതയില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. നിരോധിത വെടിമരുന്ന് ഉൽപ്പന്നങ്ങളൊന്നും അവിടെ ഉപയോഗിച്ചിട്ടില്ലെന്നാണ് ദേവസ്വം കരുതുന്നത്. അതേസമയം പൂരം നടത്തിപ്പ് സംബന്ധിച്ച് ചർച്ച ചെയ്യാൻ ഹൈക്കോടതി അനുമതിയോടെ നാളെ രാവിലെ 10.30-ന് ദേവസ്വം-ജില്ലാ ഭരണകൂട യോഗം ചേരും. സർക്കാർ ഏകപക്ഷീയമായി തീരുമാനമെടുക്കില്ലെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ വ്യക്തമാക്കിയിട്ടുണ്ട്.

WhatsApp Channel Banner

Latest updates

സംസ്ഥാനത്തെ മഴക്കെടുതി: പ്രളയബാധിതരായ വ്യാപാരികൾക്ക് നഷ്ടപരിഹാരം; കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തുക...

തിരുവനന്തപുരം: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന വ്യാപാരികളെ സഹായിക്കാൻ നിർണ്ണായക തീരുമാനവുമായി സംസ്ഥാന മന്ത്രിസഭാ യോഗം. വെള്ളപ്പൊക്കത്തിൽ കടകളിൽ വെള്ളം കയറി നാശനഷ്ടമുണ്ടായ വ്യാപാരികൾക്കും ഇനിമുതൽ സർക്കാർ നഷ്ടപരിഹാരം നൽകും.(Kerala cabinet announces compensation for...

ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവം!: അമ്മയും കുഞ്ഞും...

ഹനോയി: എട്ടു മാസം ഗർഭിണിയായ 25-കാരി ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവിച്ചു. വിയറ്റ്‌നാമിലാണ് സംഭവം നടന്നത്. ഓഗസ്റ്റ് 3-ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവിനൊപ്പം ബൈക്കിൽ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു യുവതി.(Pregnant woman...

ഫസൽ വധക്കേസ്: രക്തം പുരണ്ട വസ്ത്രം ചേർത്തുപിടിച്ച് കരഞ്ഞ്...

കൊച്ചി: തലശ്ശേരി ഫസൽ വധക്കേസിൽ കോടതിയിൽ നിന്ന് കാണാതാവുകയും പിന്നീട് കണ്ടെത്തുകയും ചെയ്ത രക്തം പുരണ്ട തൂവാലയുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്താൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിക്ക് സി.ബി.ഐ പ്രത്യേക...

CJP പ്രതിഷേധത്തിൽ ഭീതി പടർത്താൻ നീക്കം: 2 ISI...

അമൃത്സർ: ഡൽഹി ജന്തർ മന്തറിൽ നടന്ന സി.ജെ.പി പ്രതിഷേധം അലങ്കോലപ്പെടുത്താൻ പദ്ധതിയിട്ട പാക് ചാരസംഘടനയായ ഐ.എസ്.ഐ പിന്തുണയുള്ള രണ്ട് ഭീകര മൊഡ്യൂളുകളെ പഞ്ചാബ് പോലീസ് തകർത്തു. സംഭവത്തിൽ 5 മുതിർന്നവരും 4 പ്രായപൂർത്തിയാകാത്തവരുമടക്കം...

KSRTC വാട്സാപ്പ് ടിക്കറ്റിങ് സംവിധാനം നാളെ മുതൽ: ഉദ്ഘാടനം...

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ഡിജിറ്റൽ യാത്രാസേവനങ്ങൾ കൂടുതൽ വേഗത്തിലും ലളിതവുമാക്കാൻ എ.ഐ പവേർഡ് വാട്സാപ്പ് ടിക്കറ്റിങ് സംവിധാനം നാളെ (ഓഗസ്റ്റ് 6) മുതൽ നിലവിൽ വരും. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ രാവിലെ...

DON'T MISS

ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവം!: അമ്മയും കുഞ്ഞും...

ഹനോയി: എട്ടു മാസം ഗർഭിണിയായ 25-കാരി ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവിച്ചു. വിയറ്റ്‌നാമിലാണ് സംഭവം നടന്നത്. ഓഗസ്റ്റ് 3-ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവിനൊപ്പം ബൈക്കിൽ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു യുവതി.(Pregnant woman...

പഠിക്കാനെന്ന് പറഞ്ഞ് ഫോൺ വാങ്ങി: ‘റോബ്ലോക്സ്’ ഗെയിമിൽ എട്ടാം...

ന്യൂഡൽഹി: പഠിക്കാനെന്ന വ്യാജേന പിതാവിന്റെ മൊബൈൽ ഫോൺ വാങ്ങിയ എട്ടാം ക്ലാസുകാരൻ 'റോബ്ലോക്സ്' എന്ന ജനപ്രിയ ഓൺലൈൻ ഗെയിമിനായി ചെലവഴിച്ചത് 42,000 രൂപ. ഇൻ-ഗെയിം വിർച്വൽ കറൻസിയായ 'റോബക്സ്' വാങ്ങാനാണ് കുട്ടി തുക...

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...