HomeKeralaതിരുവല്ല സ്പാ പീഡനക്കേസ്: പിന്നിൽ ക്വട്ടേഷനല്ല, ഗുണ്ടാ പിരിവെന്ന് പോലീസ് |...

തിരുവല്ല സ്പാ പീഡനക്കേസ്: പിന്നിൽ ക്വട്ടേഷനല്ല, ഗുണ്ടാ പിരിവെന്ന് പോലീസ് | Thiruvalla spa rape

പത്തനംതിട്ട: തിരുവല്ലയിൽ സ്പായിൽ അതിക്രമിച്ച് കയറി ജീവനക്കാരിയെ പീഡിപ്പിച്ച കേസിലെ മുഴുവൻ പ്രതികളും പോലീസിന്റെ പിടിയിലായി. ഒളിവിൽ കഴിഞ്ഞിരുന്ന കിരൺ തോമസ്, സാജൻ തോമസ് എന്നിവർ ബുധനാഴ്ച വൈകിട്ടോടെ തിരുവല്ല പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയതോടെയാണ് ആറംഗ സംഘം മുഴുവനായി വലയിലായത്. ബംഗളൂരുവിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇവർ, മറ്റ് പ്രതികൾ പിടിയിലായതോടെ തിരികെയെത്തി കീഴടങ്ങുകയായിരുന്നു എന്നാണ് വിവരം.(Thiruvalla spa rape case, Police say it’s not a quotation)

നടന്നത് ഗുണ്ടാ പിരിവാണെന്നും അല്ലാതെ മറ്റൊരു സ്ഥാപനം നൽകിയ ക്വട്ടേഷനല്ലെന്നും പോലീസ് വ്യക്തമാക്കി. 50,000 രൂപയാണ് പ്രതികൾ സ്പാ അധികൃതരിൽ നിന്ന് ആവശ്യപ്പെട്ടത്. പണം നൽകാൻ വിസമ്മതിച്ചതോടെയാണ് പ്രതികൾ ക്രൂരകൃത്യത്തിലേക്ക് കടന്നത്.

ജീവനക്കാരിയെ കത്തിമുനയിൽ നിർത്തി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. കാപ്പ കേസ് പ്രതിയായ ‘മരണ സുബിൻ’ എന്ന സുബിൻ അലക്സാണ്ടറാണ് കേസിലെ ഒന്നാം പ്രതി. സുബിൻ, ബെർലിൻ ദാസ്, വരുൺ കുമാർ, പ്രശോഭ് , കിരൺ, സാജൻ എന്നിവരാണ് പിടിയിലായ ആറുപേർ. നേരത്തെ, സംഭവത്തിന് പിന്നിൽ ബിസിനസ് വൈരാഗ്യം മൂലമുള്ള ക്വട്ടേഷനാണെന്ന് സ്ഥാപന ഉടമ ആരോപിച്ചിരുന്നു.

WhatsApp Channel Banner

Latest updates

വീടിന് പുറത്ത് കളിക്കുന്നതിനിടെ ഡ്രെയിനേജ് പൈപ്പ് ഉരുണ്ടുവീണ് നാല്...

മോറേന (മധ്യപ്രദേശ്): വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെ അനാസ്ഥയോടെ വഴിയരികിൽ ഉപേക്ഷിച്ച ഡ്രെയിനേജ് പൈപ്പ് ശരീരത്തിലൂടെ ഉരുണ്ടുകയറി നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം (Morena sewer pipe accident). മധ്യപ്രദേശിലെ മോറേനയിലുള്ള സിംഗൽ ബസ്തിയിൽ തിങ്കളാഴ്ച...

ട്രക്ക് ഡ്രൈവർമാരിൽ നിന്ന് പണം തട്ടൽ: വീഡിയോ വൈറലായതിന്...

നീമുച്ച് (മധ്യപ്രദേശ്): ട്രക്ക് ഡ്രൈവർമാരിൽ നിന്ന് അനധികൃതമായി പണം പിരിക്കുന്നതായി കാണിക്കുന്ന സ്റ്റിങ് ഓപ്പറേഷൻ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് മധ്യപ്രദേശ് ട്രാൻസ്പോർട്ട് വകുപ്പിന്റെ കടുത്ത നടപടി (Neemuch sting operation). നീമുച്ച്...

ക്രിസ്റ്റ്യാനോ റൊണാൾഡോ – ജോർജിന കല്യാണത്തിന് മെസ്സി എത്തുമോ?:...

ഫുട്ബോൾ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ - ജോർജിന റോഡ്രിഗസ് വിവാഹം 2026-ലെ ഏറ്റവും വലിയ സോഷ്യൽ ഇവന്റായി മാറുകയാണ്. റൊണാൾഡോയുടെ ജന്മനാടായ പോർച്ചുഗലിൽ വച്ച് നടക്കുന്ന ചടങ്ങിന്റെ തീയതിയെക്കുറിച്ചും...

വിദ്യാവീഹാർ ഹിറ്റ് ആൻഡ് റൺ: ജാമ്യം റദ്ദാക്കിയതിന് പിന്നാലെ...

മുംബൈ: മുംബൈ വിദ്യാവീഹാറിലുണ്ടായ മാരകമായ ഹിറ്റ് ആൻഡ് റൺ കേസിൽ, ജാമ്യം റദ്ദാക്കിയ സെഷൻസ് കോടതി ഉത്തരവിന് പിന്നാലെ പ്രായപൂർത്തിയാകാത്ത 17-കാരനായ പ്രതി ഒളിവിൽ പോയി (Vidyavihar hit and run). പ്രതിയെ...

അയയിൽ നിന്ന് ഷോക്കേറ്റ സംഭവത്തിൽ രണ്ടാമത്തെ സ്ത്രീയും മരിച്ചു:...

പാലക്കാട്: ആലത്തൂർ തെന്നിലാപുരത്ത് തുണിയുണക്കാനിട്ട ഇരുമ്പ് അഴയിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന മരുമകളും മരിച്ചു. തെന്നിലാപുരം വടക്കേത്തറ രാധാകൃഷ്ണന്റെ ഭാര്യ രാധികയാണ് (42) പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആറുമണിയോടെ...

DON'T MISS

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...