HomeSportsടി20 ലോകകപ്പ്: ഇന്ത്യ ഇന്ന് നമീബിയക്കെതിരെ; സഞ്ജു സാംസൺ ഓപ്പണറാകുമോ? |...

ടി20 ലോകകപ്പ്: ഇന്ത്യ ഇന്ന് നമീബിയക്കെതിരെ; സഞ്ജു സാംസൺ ഓപ്പണറാകുമോ? | ICC T20 World Cup

ന്യൂഡൽഹി: ടി20 ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് നമീബിയയെ നേരിടും. ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിനാണ് മത്സരം ആരംഭിക്കുന്നത്. അമേരിക്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ ബാറ്റിംഗ് നിര നിരാശപ്പെടുത്തിയ സാഹചര്യത്തിൽ, വരാനിരിക്കുന്ന പാകിസ്ഥാൻ പോരാട്ടത്തിന് മുൻപ് ഫോം വീണ്ടെടുക്കുക എന്ന ലക്ഷ്യവുമായാണ് സൂര്യകുമാർ യാദവും സംഘവും ഇന്ന് ഇറങ്ങുന്നത്.(ICC T20 World Cup, India vs Namibia match today)

ഇന്ത്യൻ നിരയിൽ ഇന്ന് പ്രധാന മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. അസുഖം ബാധിച്ച ഓപ്പണർ അഭിഷേക് ശർമ്മ ഇന്ന് കളിച്ചേക്കില്ല. കഴിഞ്ഞ രണ്ട് ദിവസമായി താരം പരിശീലനത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ സഞ്ജു സാംസൺ ഇഷാൻ കിഷന്റെ ഓപ്പണിംഗ് പങ്കാളിയായി ടീമിലെത്തിയേക്കും. ന്യൂസിലൻഡ് പരമ്പരയിൽ ഫോം കണ്ടെത്താൻ പ്രയാസപ്പെട്ട സഞ്ജുവിന് തന്റെ മികവ് തെളിയിക്കാനുള്ള സുവർണ്ണാവസരമായിരിക്കും ഈ മത്സരം.

പരിക്കിൽ നിന്ന് മോചിതനായി ജസ്പ്രീത് ബുമ്ര ടീമിലേക്ക് തിരിച്ചെത്തുന്നത് ഇന്ത്യയ്ക്ക് വലിയ കരുത്താകും. ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറും പ്ലെയിംഗ് ഇലവനിൽ ഇടംപിടിക്കാൻ സജ്ജനായിട്ടുണ്ട്. മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്റെ ഹോം ഗ്രൗണ്ടിൽ നടക്കുന്ന മത്സരമാണിത്.

WhatsApp Channel Banner

Latest updates

വാഹനാപകടം: ആറന്മുള MLA അബിൻ വർക്കി ആശുപത്രിയിൽ നിരീക്ഷണത്തിൽ;...

പത്തനംതിട്ട: ഓമല്ലൂർ ഷട്ടർ മുക്കിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ആറന്മുള എംഎൽഎ അബിൻ വർക്കി പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ. എംഎൽഎയുടെയും കാറിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെയുള്ള സഹയാത്രികരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.(Aranmula...

E20 ഇന്ധനത്തിനെതിരെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച്: കെജ്‌രിവാളിനെയും AAP...

ന്യൂഡൽഹി: ഇ20 പെട്രോൾ നയത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് മാർച്ചുമായി എത്തിയ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടെയുള്ള നേതാക്കളെ ഡൽഹി പോലീസ് തടഞ്ഞു. ഫിറോസ് ഷാ...

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി: ഗതാഗത മന്ത്രി CP...

തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉപയോഗപ്പെടുത്തുന്ന സ്ത്രീകൾക്കെതിരെ ഗതാഗത മന്ത്രി സി.പി. ജോൺ നടത്തിയ അധിക്ഷേപ പരാമർശത്തിൽ പ്രതിഷേധം കനക്കുന്നു. വൻ തുക ഫീസ് നൽകി മക്കളെ പഠിപ്പിക്കുന്നവർ സൗജന്യ യാത്രയ്ക്കായി...

കനത്ത മഴ തുടരുന്നു: സംസ്ഥാനത്ത് 9 ജില്ലകളിൽ ഇന്ന്...

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കടുക്കുന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ഓഗസ്റ്റ് 5) അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം,...

ആർട്ടിക്കിൾ 370 റദ്ദാക്കിയതിൻ്റെ ഏഴാം വാർഷികം: ജമ്മു കശ്മീരിൽ...

ശ്രീനഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഏഴാം വാർഷികത്തോടനുബന്ധിച്ച് ജമ്മു കശ്മീരിൽ സുരക്ഷാ സേന അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. സുരക്ഷ മുൻനിർത്തി അതിർത്തി മേഖലകളിലും കശ്മീർ താഴ്‌വരയിലും പരിശോധനകളും പട്രോളിംഗും ശക്തമാക്കി. പുൽവാമ,...

DON'T MISS

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

കാമുകനുമായി തർക്കം, പിന്നാലെ 18-ാം നിലയിൽ നിന്ന് എടുത്തുചാടി;...

ബീജിങ്: കാമുകനുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെ 18-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ 20 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം ചൈനയിൽ ചർച്ചയാകുന്നു (Woman Survives 18th Floor Fall). കിഴക്കൻ ചൈനയിലെ...

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...