Times Kerala

 ടി പി വധക്കേസിലെ കുറ്റവാളികള്‍ക്ക് പരോള്‍ അനുവദിച്ചതില്‍ അസ്വാഭാവികതയുണ്ട്; കെ കെ രമ എംഎൽഎ 

 
ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ  കോടതി വിധിയെ സ്വാഗതം ചെയ്ത് കെ കെ രമ
 കണ്ണൂര്‍ : ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികള്‍ക്ക് കോടതി ഉത്തരവ് മറികടന്ന് പരോള്‍ അനുവദിച്ചതില്‍ അസ്വാഭാവികതയുണ്ടെന്ന് കെ കെ രമ എം എല്‍ എ. 10 പ്രതികള്‍ക്ക് ഒന്നിച്ച് പരോള്‍ നല്‍കാന്‍ എന്താണ് കാരണമെന്നും അവർ ചോദിച്ചു.  ഒന്നിച്ച് പരോള്‍ നല്‍കിയത് പരിശോധിക്കപ്പെടണമെന്നും ഉദ്യോഗസ്ഥരുമായി സംസാരിക്കുമെന്നും കെകെ രമ പറഞ്ഞു. ഈ സഭാ സമ്മേളനത്തില്‍ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. മുഖ്യ പ്രതികളിലൊരാളായ കൊടി സുനി ഒഴികെയുള്ള പത്ത് പ്രതികള്‍ക്കാണ് വീണ്ടും പരോള്‍ അനുവദിച്ചത്. നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു പ്രതികള്‍. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പിന്‍വലിച്ചതോടെയാണ് പ്രതികള്‍ക്ക് പരോള്‍ ലഭിച്ചത്.കോടതി ഉത്തരവ് മറികടന്നാണ് ഇപ്പോള്‍ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ടിപി വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷ വര്‍ധിപ്പിച്ചുള്ള കോടതി ഉത്തരവ് പുറത്ത് വന്നിരുന്നു. പരോളുകള്‍ അനുവദിക്കുന്നതിനും കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു.

Related Topics

Share this story