Times Kerala

കുളിക്കുന്നതിനിടെ ക്വാറി കുളത്തില്‍ മുങ്ങി ചികിത്സയിലായിരുന്ന രണ്ടാമത്തെ വിദ്യാർഥിയും മരിച്ചു

 
സ്ടഫെഡസ്
 അരീക്കോട്: കുളിക്കുന്നതിനിടെ ക്വാറി കുളത്തില്‍ മുങ്ങി ചികിത്സയിലായിരുന്ന രണ്ടാമത്തെ വിദ്യാർഥിയും മരണത്തിന് കീഴടങ്ങി. കീഴുപറമ്പ് കുനിയിൽ ചെറുവാലക്കൽ പാലാപറമ്പിൽ ഗോപിനാഥൻ്റെ മകൾ ആര്യ എന്ന 16 കാരിയാണ് ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ മരിച്ചത്. പാലാപറമ്പില്‍ സന്തോഷിന്റെ മകള്‍ അഭിനന്ദ(12) ബുധനാഴ്ച രാത്രിയും മരിച്ചിരുന്നു. കീഴുപറമ്പ് ഗവ. ഹയർ സെക്കൻഡറി സൂളിലെ വിദ്യാർഥികളാണ് ഇരുവരും. അവധി ദിവസമായ കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് രണ്ടോടെ ബന്ധുക്കളോടൊപ്പം കുളിക്കാൻ പോയതായിരുന്നു ഇവർ. നീന്തി കുളിക്കുന്നതിനിടെ ഇരുവരും മുങ്ങിതാഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇരുവരെയും പുറത്തെടുത്ത് അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ചികിത്സയിൽ കഴിയവേ മരണം സംഭവിക്കുകയായിരുന്നു.

Related Topics

Share this story