Times Kerala

‘വിദ്യാഭ്യാസ മേഖലയിൽ ലോകാവസാനം വരെ ഒരേ നയം തുടരണമെന്നില്ല’; നയം മാറാമെന്ന് ശിവൻകുട്ടി

 
sകേരള വിദ്യാഭ്യാസ നിയമം ഭേദഗതി ചെയ്യും: വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി

വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് ലോകാവസാനം വരെ ഒരു നിലപാട് തുടരണമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നയം മാറാം. ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തിലെ കുട്ടികൾ വ്യാപകമായി വിദേശത്തേയ്ക്ക് പോകുന്നതാണ് ഇപ്പോൾ കണ്ടുവരുന്നത്. വിദ്യാഭ്യാസ മേഖലയിൽ വിദേശ സ്വകാര്യ നിക്ഷേപം കൊണ്ടുവരാൻ ഇതു പ്രധാന കാരണമാണെന്നും വി ശിവൻകുട്ടി വിശദീകരിച്ചു.

മോദി ഏകാധിപതിയാവുകയാണ്. ഏകാധിപതിമാരുടെ അവസാനം എങ്ങനെയാണെന്ന് നമുക്ക് എല്ലാവര്ക്കും അറിയാമെന്നും ശിവൻകുട്ടി പറഞ്ഞു. എതിരാളികളെ വകവരുത്തുന്ന നയമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. കേരളം പറയുന്ന കണക്ക് ശരിയാണെന്ന് ധനമന്ത്രി ഒരിക്കലും പറയില്ല. ജനങ്ങളെ തെറ്റദ്ധരിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഡൽഹിയിലെ കേരളത്തിൻ്റെ സമരം ഇന്ത്യയാകെ ശ്രദ്ധിച്ചുവെന്നും മന്ത്രി അറിയിച്ചു.

Related Topics

Share this story