കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നു വീഴുകയും രണ്ടര മണിക്കൂറോളം അതിനടിയിൽ പെട്ട് സ്ത്രീ സംഭവത്തിൽ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് അന്വേഷണം ആരംഭിക്കും. (Kottayam Medical college building collapse death)
അപകടം നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തുകയും ചെയ്യും. സർക്കാർ കളക്ടർക്ക് നൽകിയിരിക്കുന്ന നിർദേശം അതിവേഗം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ്. രക്ഷാപ്രവർത്തനത്തിലെ കാലതാമസം ഉൾപ്പെടെ അന്വേഷിക്കും.
അതേസമയം, മരിച്ച ബിന്ദുവിൻ്റെ സംസ്ക്കാരം ഇന്ന് നടക്കും. ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിഷേധങ്ങൾ ഇന്നും നടക്കും.