തിരുവനന്തപുരം : രാവിലെ തന്നെ മദ്യപിച്ച് ലക്കുകെട്ട് ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ. തിരുവനന്തപുരം ആര്യനാടാണ് സംഭവം. (Man arrested for attacking wife)
ഹക്കീം ആണ് ആര്യനാട് പോലീസിൻ്റെ പിടിയിലായത്. ഭാര്യ സെലീനയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട ഇയാൾ വീട്ടിലുണ്ടായിരുന്ന ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് ഇവരുടെ തലയിലും മുഖത്തും അടിച്ചു.
കണ്ണിനടക്കം ഗുരുതര പരിക്കേറ്റ ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.