Times Kerala

വിഴിഞ്ഞത്ത് ട്രയൽ റണ്ണിന് യുഡിഎഫിനെ ക്ഷണിച്ചില്ലെന്ന വാർത്ത വാസ്തവ വിരുദ്ധം; മന്ത്രി വി എൻ വാസവൻ

 
കോട്ടയത്തെ സദാചാര ഗുണ്ടായിസം; കർശന നടപടിയെടുക്കുമെന്ന് മന്ത്രി വാസവൻ

വിഴിഞ്ഞത്ത് നാളെ നടക്കുന്ന ചടങ്ങിൽ യുഡിഎഫിനെ ക്ഷണിച്ചില്ലെന്നത് വാസ്തവ വിരുദ്ധമെന്ന് മന്ത്രി വി എൻ വാസവൻ പ്രതികരിച്ചു. യുഡിഎഫ് എംഎൽഎ എം വിൻസെന്റ് ഇന്ന് വിഴിഞ്ഞത്ത് വന്നിരുന്നു എന്നും മന്ത്രി പറഞ്ഞു. ശശി തരൂർ എം പിയെയും ചടങ്ങിന് ക്ഷണിച്ചിരുന്നു എന്നും വാസവൻ കൂട്ടിച്ചേർത്തു.

ഭരണപക്ഷത്തിരിക്കുമ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴും ഇടതുപക്ഷ ജനാധിപത്യ മുന്നണി പോർട്ട് എത്തണമെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഉമ്മൻചാണ്ടി സർക്കാർ അദാനിയുമായി ഉണ്ടാക്കിയ കരാർ സംസ്ഥാന താൽപര്യത്തിന് വിരുദ്ധമായതുകൊണ്ടാണ് എതിർപ്പ് പ്രകടിപ്പിച്ചത്. പിണറായി സർക്കാരിന്റെ ഇച്ഛാശക്തി കൊണ്ടാണ് തുറമുഖം യാഥാർത്ഥ്യമാകാൻ സാധിച്ചത്. മറ്റ് അവകാശവാദങ്ങൾ അംഗീകരിക്കാൻ കഴിയില്ല. തുറമുഖത്തിന് ആരുടെ പേരിടണം എന്ന് ഇതുവരെ ആലോചിച്ചിട്ടില്ല’ മന്ത്രി വി എൻ വാസവൻ.

Related Topics

Share this story