'അവൾക്കൊപ്പം എപ്പോഴും, മുൻപത്തേതിലും ശക്തമായി': കോടതി വിധിക്ക് പിന്നാലെ റിമ കല്ലിങ്കൽ | Actress assault case

ഒന്ന് മുതൽ ആറു വരെയുള്ള പ്രതികളുടെ ജാമ്യം റദ്ദാക്കി ജയിലിലേക്ക് മാറ്റും
Always with her, Rima Kallingal after the court verdict on Actress assault case
Updated on

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി വിധി വന്നതിന് പിന്നാലെ ശക്തമായ നിലപാടുമായി നടി റിമ കല്ലിങ്കൽ രംഗത്ത്. മുൻപ് ഒരു വേദിയിൽ അതിജീവിതയ്ക്കൊപ്പമെന്ന നിലപാട് അറിയിച്ചുകൊണ്ട് താൻ ഉയർത്തിയ 'അവൾക്കൊപ്പം' എന്ന് എഴുതിയ ബാനറിന്റെ ചിത്രമാണ് റിമ കല്ലിങ്കൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.(Always with her, Rima Kallingal after the court verdict on Actress assault case)

ചിത്രത്തിനൊപ്പം റിമ കുറിച്ചത് "എപ്പോഴും, മുൻപത്തേതിലും ശക്തമായി, ഇപ്പോൾ"എന്നാണ്. നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെ രൂപീകരിക്കപ്പെട്ട സിനിമയിലെ വനിതകളുടെ സംഘടനയായ വിമൻ ഇൻ സിനിമാ കളക്ടീവിലെ സജീവ സാന്നിധ്യമായിരുന്നു റിമ കല്ലിങ്കൽ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് ആണ് വർഷങ്ങൾ നീണ്ട വിചാരണ പൂർത്തിയാക്കി കേസിൽ വിധി പറഞ്ഞത്.

ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനെത്തുടർന്ന് നടൻ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കി. ഒന്നാം പ്രതി പൾസർ സുനിയടക്കമുള്ള ആറ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഐ.ടി. നിയമപ്രകാരവും പൾസർ സുനി കുറ്റക്കാരനാണെന്ന് കണ്ടെത്തി. കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ കുറ്റക്കാരായ പ്രതികൾക്കെതിരെ തെളിഞ്ഞു.

പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ചാർലിയെയും പത്താം പ്രതിയായ ശരത്തിനെയും കോടതി വെറുതെ വിട്ടു. നിലവിൽ ജാമ്യത്തിലുള്ള ഒന്ന് മുതൽ ആറു വരെയുള്ള പ്രതികളുടെ ജാമ്യം റദ്ദാക്കുകയും ഇവരെ റിമാൻഡ് ചെയ്ത് കാക്കനാട് ജയിലിലേക്ക് മാറ്റുകയും ചെയ്യും.

Related Stories

No stories found.
Times Kerala
timeskerala.com