കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് കുറ്റവിമുക്തനായതോടെ ആഹ്‌ളാദ പ്രകടനവുമായി ആരാധകർ രംഗത്ത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധി പ്രഖ്യാപനത്തിന് പിന്നാലെ കോടതി വളപ്പിലും ആലുവയിലെ ദിലീപിന്റെ വീടിന് മുന്നിലും ആഘോഷങ്ങൾ നടന്നു.(Celebrations erupt after court verdict in Dileep's favor)
ആരാധകർ ലഡു വിതരണം നടത്തുകയും കേക്ക് മുറിക്കുകയും ചെയ്തു. ദിലീപിന്റെ വീടിന് മുന്നിൽ പടക്കം പൊട്ടിച്ചാണ് ആരാധകർ ആഹ്‌ളാദം പങ്കുവെച്ചത്. കോടതി മുറിക്കുള്ളിൽ വെച്ച് അഭിഭാഷകർ ദിലീപിനെ കെട്ടിപ്പിടിച്ച് സന്തോഷം പ്രകടിപ്പിച്ചു.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെ വിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനെ തുടർന്ന് ദിലീപിനെ കോടതി കുറ്റവിമുക്തനാക്കി. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയടക്കമുള്ള ആറ് പ്രതികളെ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി.
ആറ് പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിട്ടുള്ളത്. ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു.