കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധി നീതി നിഷേധമാണെന്ന് സാമൂഹ്യ പ്രവർത്തക കെ. അജിത പ്രതികരിച്ചു. ഈ കേസിൽ മറിച്ചൊരു വിധി താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും അവർ വ്യക്തമാക്കി.(Denial of justice, K Ajitha reacts to Dileep's acquittal)
ദിലീപ് ജയിലിൽ കിടന്നതു തന്നെ വലിയ കാര്യമാണ് എന്നും, മേൽക്കോടതിയിൽ നിന്നും നീതി കിട്ടുമെന്ന് പ്രതീക്ഷയുണ്ട് എന്നും അവർ പറഞ്ഞു. പോലീസിന്റെ അന്വേഷണവും പ്രോസിക്യൂഷന്റെ ഇടപെടലും തൃപ്തികരമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെ വിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയടക്കമുള്ള ആറ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.