Times Kerala

കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് ഇടതുപക്ഷം നല്ല സംരക്ഷണം നല്‍കുന്നുണ്ട്; റോഷി അഗസ്റ്റിന്‍

 
 എല്ലാ വീട്ടിലും ശുദ്ധജലം എത്തിക്കുക ലക്ഷ്യം; മന്ത്രി റോഷി അഗസ്റ്റിന്‍
തിരുവനന്തപുരം: ജനിക്കാത്ത കുഞ്ഞിന്റെ ജാതകം എഴുതുന്ന രീതി കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് ഇല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. ഞങ്ങള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമാണ്. മറ്റ് മുന്നണി പ്രവേശനത്തിനായി ആര്‍ക്കും ഞങ്ങള്‍ അപേക്ഷ കൊടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം മുഖപ്രസംഗം എഴുതിയ പശ്ചാത്തലത്തിലാണ് റോഷി അഗസ്റ്റിൻ പ്രതികരിച്ചത്. രാജ്യസഭാ സീറ്റ് വിഷയത്തില്‍ ഞങ്ങള്‍ ആരും പ്രതികരിച്ചിട്ടിലെന്നും റോഷി കൂട്ടിച്ചേർത്തു.
ജോസ് കെ മാണി സിപിഐഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകരുത് എന്നും യുഡിഎഫിലേക്ക് തിരിച്ചുവരുന്നതാണ് നല്ലതെന്നും വീക്ഷണം മുഖപ്രസംഗത്തില്‍ വ്യക്തമാകുന്നു. വിവാഹ വാഗ്ദാനം നല്‍കി വഞ്ചിക്കപ്പെട്ട കാമുകിയുടേതിന് സമാനമായ സങ്കടക്കടലില്‍ ആണ് കേരളാ കോണ്‍ഗ്രസ് എം എന്നും ലേഖനത്തില്‍ പരാമര്‍ശമുണ്ട്. 

Related Topics

Share this story