രാഹുൽ മാങ്കൂട്ടത്തിലിന് 'കൈ കൊടുക്കാതെ' രമേശ് ചെന്നിത്തല: പെരുന്നയിൽ നാടകീയ രംഗങ്ങൾ | Rahul Mamkootathil

ചെന്നിത്തല പ്രതികരിക്കാതെ നടന്നുനീങ്ങുകയായിരുന്നു
രാഹുൽ മാങ്കൂട്ടത്തിലിന് 'കൈ കൊടുക്കാതെ' രമേശ് ചെന്നിത്തല: പെരുന്നയിൽ നാടകീയ രംഗങ്ങൾ | Rahul Mamkootathil
Updated on

കോട്ടയം: മന്നം ജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അവഗണിച്ച് രമേശ് ചെന്നിത്തല. ചടങ്ങിൽ ചെന്നിത്തലയുടെ അടുത്തെത്തി സംസാരിക്കാൻ രാഹുൽ ശ്രമിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാതെ നടന്നുനീങ്ങുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിമാറി.(Ramesh Chennithala ignored Rahul Mamkootathil, Dramatic scenes in Perunna)

നിർബന്ധിത ഗർഭഛിദ്രം ഉൾപ്പെടെയുള്ള അതീവ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ രാഹുലിനെതിരെ രമേശ് ചെന്നിത്തലയും വി.ഡി. സതീശനും പരസ്യമായ നിലപാട് സ്വീകരിച്ചിരുന്നു. പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ കുറച്ചുനാൾ ഒളിവിൽ പോയ രാഹുൽ, അറസ്റ്റ് കോടതി തടഞ്ഞതിന് ശേഷമാണ് വീണ്ടും പൊതുവേദിയിൽ സജീവമായത്.

രാഹുലിനെതിരെ മുതിർന്ന നേതാവ് പി.ജെ. കുര്യനും കടുത്ത നിലപാടുമായി രംഗത്തെത്തിയിരുന്നു. പാലക്കാട് മികച്ച നേതാക്കൾ വേറെയുള്ളപ്പോൾ, ആരോപണവിധേയനായ രാഹുലിന് അടുത്ത തിരഞ്ഞെടുപ്പിൽ സീറ്റ് നൽകുന്നത് ഉചിതമല്ലെന്ന് കുര്യൻ പറഞ്ഞു. ഇതിനെതിരെ രാഹുൽ അതൃപ്തി അറിയിച്ചെന്നാണ് സൂചന.

Related Stories

No stories found.
Times Kerala
timeskerala.com