കോട്ടയം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ താൻ പ്രസ്താവന നടത്തിയെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പി.ജെ. കുര്യൻ. മന്നം ജയന്തി ആഘോഷങ്ങൾക്കിടെ എൻ.എസ്.എസ് ആസ്ഥാനത്ത് വെച്ച് രാഹുൽ മാങ്കൂട്ടത്തിൽ നേരിട്ടെത്തി അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് സമൂഹമാധ്യമത്തിലൂടെ കുര്യൻ വിശദീകരണം നൽകിയത്.(Rahul Mamkootathil expresses dissatisfaction with statement, PJ Kurien corrects it)
രാഹുൽ മാങ്കൂട്ടത്തിലിന് സീറ്റ് നൽകരുതെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ല. മാധ്യമങ്ങളിൽ വരുന്ന പ്രചരണങ്ങൾ ശരിയല്ല. പാലക്കാട് ആര് മത്സരിച്ചാലും കോൺഗ്രസ് ജയിക്കുമെന്നാണ് താൻ പറഞ്ഞത്. അതിനെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ മാങ്കൂട്ടത്തിൽ പെരുന്നയിൽ വെച്ച് കുര്യനെ നേരിൽ കണ്ടിരുന്നു. അതൃപ്തി രാഹുൽ അദ്ദേഹത്തെ നേരിട്ട് അറിയിച്ചു. ഇരുവരും ഗൗരവമായി സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.