ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ ആശങ്ക; ലൂണയ്ക്ക് പിന്നാലെ കൂടുതൽ താരങ്ങൾ ടീം വിടുന്നു; ഐഎസ്എൽ പ്രതിസന്ധിയിൽ | Kerala Blasters FC

ദീർഘകാലം മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത് കരിയറിനെ ബാധിക്കുമെന്ന ഭയത്തിലാണ് വിദേശ താരങ്ങൾ
Kerala Blasters FC
Updated on

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പന്ത്രണ്ടാം സീസൺ തുടങ്ങാൻ വൈകുന്നത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ (Kerala Blasters FC) നിലനിൽപ്പിനെത്തന്നെ ബാധിക്കുന്നു. ടീമിന്റെ നട്ടെല്ലായ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയും പോർച്ചുഗീസ് താരം തിയാഗോ ആൽവസും ഇതിനകം ക്ലബ് വിട്ടുകഴിഞ്ഞു. സംപ്രേഷണ അവകാശവുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് ഐഎസ്എൽ മത്സരങ്ങൾ എന്ന് പുനരാരംഭിക്കുമെന്ന് വ്യക്തതയില്ലാത്തതാണ് താരങ്ങളെ ഇത്തരമൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിക്കുന്നത്.

2027 വരെ കരാറുണ്ടായിരുന്ന ലൂണ ടീം വിട്ടത് ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. നോഹ സദോയി, കോൾഡോ ഒബിയേറ്റ തുടങ്ങിയ ശേഷിക്കുന്ന വിദേശ താരങ്ങളും ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ ക്ലബ്ബ് കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഫുട്ബോൾ സ്പോർട്സ് ഡെവലപ്‌മെന്റ് ലിമിറ്റഡ് പിന്മാറിയതോടെ പുതിയ സ്പോൺസർമാരെ കണ്ടെത്താൻ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ബുദ്ധിമുട്ടുകയാണ്. കളിക്കാർക്ക് പുറമെ പരിശീലക സംഘവും ക്ലബ്ബ് വിടാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മിക്ക ജീവനക്കാരും ഇതിനകം തന്നെ രാജി വെച്ചതായാണ് സൂചന.

ദീർഘകാലം മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത് കരിയറിനെ ബാധിക്കുമെന്ന ഭയത്തിലാണ് വിദേശ താരങ്ങൾ. പോകുന്നവരെ തടയില്ലെന്ന നിലപാടിലാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ്. ബ്ലാസ്റ്റേഴ്‌സിനെപ്പോലെ തന്നെ ലീഗിലെ മറ്റ് ക്ലബ്ബുകളും സമാനമായ സാമ്പത്തിക-സാങ്കേതിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

Summary

Kerala Blasters FC is facing a severe crisis as Indian Super League (ISL) Season 12 remains indefinitely postponed due to broadcasting rights disputes between AIFF and FSDL. Following the departure of captain Adrian Luna and Portuguese player Tiago Alves, other foreign recruits like Noah Sadaoui and Codo Obieta are reportedly seeking moves during the January transfer window. The lack of competitive matches has also led to coaching staff and club employees leaving, putting the future of the franchise in doubt.

Related Stories

No stories found.
Times Kerala
timeskerala.com