മകളുടെ വിവാഹ നിശ്‌ചയത്തലേന്ന്‌ പിതാവ്‌ കാറപകടത്തില്‍ മരിച്ചു

news
 പാമ്പാടി: മകളുടെ വിവാഹ നിശ്ചയത്തിന്റെ തലേന്ന് പിതാവ്‌ കാറപകടത്തില്‍ മരിച്ചു. അരീപ്പറമ്പ്‌ പൊടിമറ്റം മാരാംപറമ്പില്‍ മാത്യുവിന്റെ മകന്‍ സാംമാത്യു(49) ആണു മരിച്ചത്‌. ഇന്നലെ രാവിലെ ഏഴിനു അരീപ്പറമ്പ്‌-തോട്ടപ്പള്ളി റോഡില്‍ മരോട്ടിപ്പുഴ സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ് പള്ളിക്കു സമീപത്തു വച്ചായിരുന്നു അപകടം. ബന്ധുവിന്റെ കാറില്‍ ഡ്രൈവിങ്ങ്‌ പരിശീലനത്തിന്‌ സഹായിയായി പോയതായിരുന്നു സാംകുട്ടി. കാര്‍ നിയന്ത്രണം വിട്ടു റോഡരികിലുള്ള കൈയാലയിലേയ്‌ക്ക് ഇടിച്ചു കയറുകയായിരുന്നു. സാംകുട്ടിയുടെ തലയ്‌ക്കേറ്റ ഗുരുതര പരുക്കാണ്‌ മരണ കാരണമായത്‌. മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ എത്തിക്കും മുമ്പു മരിച്ചു.

Share this story