Times Kerala

ടോയ്‌ലെറ്റെന്നു കരുതി പുറത്തേക്കുള്ള വാതില്‍ തുറന്നു ; 10 വയസ്സുകാരന്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചു 
 

 
train
 കോട്ടയം : പത്തുവയസുകാരന്‍ ട്രെയിനില്‍ നിന്നു വീണു മരിച്ചു. മലപ്പുറം മമ്ബാട് പുള്ളിപ്പാടം സിദ്ദിഖിന്റെ മകന്‍ മുഹമ്മദ് ഇഷാനാണ് ട്രെയിനിൽ നിന്ന് വീണ്  മരിച്ചത്. ടോയ് ലെറ്റ് വാതിലെന്നു കരുതി പുറത്തേക്കുള്ള വാതില്‍ തുറന്നതാണ് അപകടത്തിന് കാരണമായത് . ഇന്നലെ രാത്രി 11.45 ന് മൂലേടം ഭാഗത്തു വച്ചായിരുന്നു അപകടം നടന്നത് .കൊച്ചുവേളിനിലമ്ബൂര്‍ റോഡ് രാജ്യറാണി എക്സ്‌പ്രസില്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു കുട്ടി. തിരുവനന്തപുരത്തേക്ക് ഒരു വിവാഹത്തിന് പോയ ശേഷം മടങ്ങുകയായിരുന്നു.ശുചിമുറിയില്‍ പോകാനായി ഇഷാന്‍ എണീറ്റു. ശുചിമുറിയുടെ വാതിലെന്നു കരുതി ട്രെയിനിന്റെ പുറത്തേക്കുള്ള വാതില്‍ തുറക്കുകയായിരുന്നു. അപായ ചങ്ങല വലിച്ചാണ്  ട്രെയിന്‍ നിര്‍ത്തിയത് . കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Topics

Share this story