ര​ക്ത​സാ​ക്ഷി​യെ നേ​ടി​യ ആ​ഹ്ലാ​ദ​ത്തി​ൽ സി​പി​എ​മ്മു​കാ​ർ തി​രു​വാ​തി​ര ക​ളി​ക്കു​ന്നു: വി​മ​ർ​ശനവുമായി സു​ധാ​ക​ര​ൻ

k sudhakaran
 ആ​ല​പ്പു​ഴ: ധീ​ര​ജി​ന്‍റേ​ത് സി​പി​എം പി​ടി​ച്ചു വാ​ങ്ങി​യ ര​ക്ത​സാ​ക്ഷി​ത്വ​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ കുറ്റപ്പെടുത്തി . മ​ര​ണ​വാ​ർ​ത്ത കേ​ട്ട​പ്പോ​ൾ ആ​ഹ്ലാ​ദി​ക്കു​ക​യാ​യി​രു​ന്നു സി​പി​എം നേ​താ​ക്ക​ൾ എന്നും . വി​ലാ​പ യാ​ത്ര ന​ട​ക്കു​മ്പോ​ൾ സി​പി​എം മു​തി​ർ​ന്ന നേ​താ​വ് എം.​എ ബേ​ബി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ തിരുവനന്തപുരത്തു മെഗാ തി​രു​വാ​തി​ര ന​ട​ത്തി ആ​ഘോ​ഷി​ച്ചു​വെ​ന്നും സു​ധാ​ക​ര​ൻ വി​മ​ർ​ശി​ക്കുന്നു .ധീ​ര​ജ് മ​രി​ച്ച​ശേ​ഷം ക​ണ്ണൂ​രി​ൽ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പം പ​ണി​യാ​നാ​യിരുന്നു  സി​പി​എ​മ്മു​കാ​ർ ആ​ദ്യം പോ​യ​ത്. ര​ക്ത​സാ​ക്ഷി​ത്വം ആ​ഹ്ലാ​ദ​മാ​ക്കാ​നാ​ണ് ക​മ്യൂ​ണി​സ്റ്റു​കാ​ർ​ക്ക് താ​ൽ​പ​ര്യ​മെ​ന്നും സു​ധാ​ക​ര​ൻ ആ​ഞ്ഞ​ടി​ച്ചു. സം​സ്ഥാ​ന​ത്ത് അ​ക്ര​മം അ​ര​ങ്ങേ​റു​മ്പോ​ൾ പോ​ലീ​സി​ന് അ​ന​ക്ക​മി​ല്ല. പോ​ലീ​സു​കാ​ർ സി​പി​എ​മ്മി​ന്‍റെ കി​ങ്ക​ര​ന്മാ​ർ ആ​യി​രി​ക്കു​ന്നു​വെ​ന്നും സു​ധാ​ക​ര​ൻ പറഞ്ഞു.

Share this story