ശബരിമല സ്വർണ്ണക്കൊള്ള കേസ് : മുഖ്യമന്ത്രിയും പോറ്റിയുമായുള്ള ചിത്രം പ്രചരിപ്പിച്ചയാൾക്കെതിരെ കേസ് | Sabarimala

കോൺഗ്രസ് നേതാവിനെതിരെയാണ് കേസ്
Case filed against person who circulated picture of CM and Sabarimala gold theft case accused Unnikrishnan Potty
Updated on

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഒന്നിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എൻ. സുബ്രഹ്മണ്യനെതിരെയാണ് കോഴിക്കോട് ചേവായൂർ പൊലീസ് കേസെടുത്തത്.(Case filed against person who circulated picture of CM and Sabarimala gold theft case accused Unnikrishnan Potty)

സംഘർഷമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വ്യാജ ചിത്രം പ്രചരിപ്പിച്ചു എന്നതാണ് ഇദ്ദേഹത്തിനെതിരെയുള്ള കുറ്റം. മുഖ്യമന്ത്രിയും ഉണ്ണിക്കൃഷ്ണൻ പോറ്റിയും തമ്മിൽ നിൽക്കുന്ന ചിത്രങ്ങൾ എൻ. സുബ്രഹ്മണ്യൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു.

എന്നാൽ, പ്രചരിപ്പിക്കപ്പെട്ട ചിത്രങ്ങളിൽ ഒന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി.

Related Stories

No stories found.
Times Kerala
timeskerala.com