അബുദാബിയിൽ കാണാതായ യുവാവിന്റെ മൃതദേഹം കെട്ടിടത്തിന് മുകളിൽ
May 4, 2024, 18:12 IST
![death](https://timeskerala.com/static/c1e/client/91214/uploaded/ad2d2f46758e2a309af6d0de83c85d11.jpg)
ചാവക്കാട്: അബുദാബിയിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഒരുമനയൂർ കാളത്ത് സലിമിന്റെ മകൻ ഷെമിലിന്റെ (28) മൃതദേഹമാണ് അബുദാബിയിലെ മുസഫയ്ക്കടുത്ത് കെട്ടിടത്തിന്റെ മുകളിൽ കണ്ടെത്തിയത്. കഴിഞ്ഞ മാർച്ച് 31 മുതലാണ് ഷെമിലിനെ കാണാതാവുന്നത്. ജോലി കഴിഞ്ഞ് താമസസ്ഥലത്ത് തിരിച്ചെത്തിയില്ല. ഇതിനെ തുടർന്ന് റാസൽഖൈമയിലുള്ള ഷെമിലിന്റെ പിതാവ് അബുദാബി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു ഷെമിൽ.