Times Kerala

 അ​രു​ണാ​ച​ലി​ൽ മ​രി​ച്ച ദ​മ്പ​തി​ക​ളു​ടെ​യും സു​ഹൃ​ത്തി​ന്‍റെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ച്ചു

 
 അ​രു​ണാ​ച​ലി​ൽ മ​രി​ച്ച ദ​മ്പ​തി​ക​ളു​ടെ​യും സു​ഹൃ​ത്തി​ന്‍റെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ച്ചു
 തി​രു​വ​ന​ന്ത​പു​രം: അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ ഹോ​ട്ട​ൽ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ന​വീ​ൻ-ദേ​വി ദ​മ്പ​തി​ക​ളു​ടെ​യും സു​ഹൃ​ത്താ​യ ആ​ര്യ​യു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ചു. ഇ​ന്ന് ഉ​ച്ച​യ്ക്ക് 12.20 ഓ​ടെ​യാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​ത്. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലേക്ക്  കൊ​ണ്ടു​പോ​വുകയും  എം​ബാം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കുകയും ചെയ്തു. ​ശേ​ഷം ആ​ര്യ​യു​ടെ​യും ദേ​വി​യു​ടെ​യു മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു. ആ​ര്യ​യു​ടെ​യും ദേ​വി​യു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ശാ​ന്തി​ക​വാ​ട​ത്തി​ൽ സം​സ്ക​രി​ക്കും. ന​വീ​ന്‍റെ മൃ​ത​ദേ​ഹം കോ​ട്ട​യ​ത്തെ വീ​ട്ടി​ലേക്കും കൊ​ണ്ടു​പോ​കും.

Related Topics

Share this story